പ്രദീപ് കോട്ടത്തല | Photo: Screengrab|Mathrubhumi News
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കെ.ബി ഗണേഷ്കുമാര് എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പോലീസിന്റെ നോട്ടീസ്. കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നോട്ടീസ്. ചോദ്യംചെയ്യലിനായി ബേക്കല്‍ സ്റ്റേഷനില്‍ രണ്ട് ദിവസത്തിനകം ഹാജരാകാനാണ് നിര്‍ദേശം.
സാക്ഷിയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും പ്രത്യേക സിം കാര്‍ഡാണ് ഉപയോഗിച്ചത്. കുറ്റാലത്തെ ലോഡ്ജ് ബ്രോക്കറായ രത്നം സ്വാമിയുടെ പേരിലെടുത്ത അഞ്ച് സിം കാര്ഡുകളിലെന്നാണ് ഇതിനായി ഉപയോഗിച്ചത്. മനോജ് എന്നയാള്‍ക്കാണ് താന്‍ സിം കാര്‍ഡ് നല്‍കിയതെന്നാണ് രത്നത്തിന്റെ വിശദീകരണം.
സിം കാര്‍ഡിനുള്ള 250 രൂപയ്ക്ക് പുറമേ 180 രൂപ നല്‍കിയാണ് രത്നത്തില്‍ നിന്ന് മനോജ് സിം കാര്‍ഡ് വാങ്ങിയത്. ഈ സിം കാര്‍ഡാണ് ഗണേഷ്കുമാറിന്റെ സെക്രട്ടറി പ്രദീപിന് കിട്ടിയത്. കഴിഞ്ഞ ജനുവരി 28ന് ഈ നമ്പറില്‍ നിന്നാണ് വിപിന്‍ ലാലിനെ വിളിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടത്. രത്നത്തില്‍ നിന്ന് സിം വാങ്ങിയ മനോജും പ്രദീപും തമ്മിലുള്ള ബന്ധമടക്കം ഇനി പുറത്തുവരാനുണ്ട്.
content highlights: Actress attack case, notice to KB Ganesh Kumars office secretary Pradeep
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..