മഞ്ജു വാര്യർ കോടതിയിൽ എത്തിയപ്പോൾ(ഇടത്ത്) ഫയൽചിത്രം(വലത്ത്)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മഞ്ജു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയത്. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാനായാണ് മഞ്ജു വാര്യരെ കേസില്‍ വീണ്ടും വിസ്തരിക്കുന്നത്.
നടിയെ ആക്രമിക്കാന്‍ ദിലീപും സഹോദരന്‍ അനൂപും ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തുന്നതിന്റെ ശബ്ദരേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ റെയ്ഡ് നടത്തിയും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ഇവയുടെ ആധികാരികത കോടതിയില്‍ ഉറപ്പാക്കുക എന്നതാണ് മഞ്ജുവിനെ വിസ്തരിക്കുന്നതിനു പിന്നിലെ ലക്ഷ്യം.
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തെളിവുകളിലെ വിടവ് നികത്താനാണ് വീണ്ടും വിസ്തരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം വ്യാജമാണെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. ആരെ വിസ്തരിക്കണമെന്ന് പ്രതിക്ക് നിശ്ചയിക്കാനാവില്ലെന്ന അതിജീവിതയുടെ വാദം കോടതി അംഗീകരിച്ചു. വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നും മാര്‍ച്ച് 24-നകം പുരോഗതിറിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
Content Highlights: actress attack case manju warrier appeared in court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..