Screengrab: Mathrubhumi News
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. വി. അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യപ്രകാരമാണ് നിയമനം. അസി. പ്രോസിക്യൂട്ടറായി അഡ്വ. കെ.ജി. സുനില്‍കുമാറിനെയും നിയമിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. വൈകാതെ തന്നെ ഇരുവര്‍ക്കും കേസിന്റെ ചുമതലകള്‍ കൈമാറും.
നേരത്തെ കേസുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ അതിജീവിത മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അതിജീവിതയ്ക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി. ഇതിനുപിന്നാലെയാണ് നടിയുടെ ആവശ്യപ്രകാരം അജകുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
Content Highlights: actress attack case government appointed adv v ajakumar as special prosecutor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..