
പ്രദീപ് കുമാർ| Photo: Screengrab from Mathrubhumi news
കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സഹായി പ്രദീപ് കുമാറിന് മുന്‍കൂര്‍ ജാമ്യം. ജാമ്യം അനുവദിച്ച കോടതി വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകാനും പ്രദീപ് കുമാറിനോട് നിര്‍ദേശിച്ചു.
കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പ്രദീപിനോട് ആവശ്യപ്പെട്ട സമയം ഇന്നലെ പൂര്‍ത്തിയായിരുന്നു. നോട്ടീസില്‍ അനുവദിച്ച സമയം കഴിഞ്ഞും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ പ്രദീപ് കാസര്‍കോട് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഈമാസം 19 വരെ പ്രദീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടത്. 19ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സിഐയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്ദശിക്കുകയും ചെയ്തു.
ദീലീപിനെതിരെയുള്ള ഗൂഡാലോചന കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാണ് തൃക്കാണ്ണാട് സ്വദേശിയായ വിപിന്‍ ലാല്‍. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാര്‍ കാഞ്ഞങ്ങാട് എത്തി മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചുവെന്ന വിപിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് നേരിട്ട് ഹാജരാകാന്‍ പ്രദീപിന് നോട്ടീസ് നല്‍കിയത്.
Content Highlights: Actress Assault Case: KB Ganesh Kumar MLA's office secretary granted anticipatory bail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..