നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി


Screengrab: Mathrubhumi News

കൊച്ചി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി. വിഷ്ണു തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ നടപടി. എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിനാണ് കോടതി നിര്‍ദേശം നല്‍കിയത്.

വിചാരണകോടതിയില്‍ വിഷ്ണു ഇന്ന് ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ഇന്നും വിഷ്ണു ഹാജരായിരുന്നില്ല. നിലവില്‍ വിചാരണ നടപടികള്‍ നടന്നു വരുകയാണ്‌. ഹാജരാവാതിരിക്കുന്ന സമീപനങ്ങള്‍ വിചാരണ വീണ്ടും വൈകിപ്പിക്കും. വിചാരണ വേഗം പൂര്‍ത്തീകരിക്കണമെന്ന്‌ സുപ്രീം കോടതി നിര്‍ദേശമുള്ളതാണ്.

സാക്ഷിവിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മാപ്പുസാക്ഷിക്കെതിരേ ചൊവ്വാഴ്ച കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്നും ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡനന്തര ആരോഗ്യ പ്രശ്‌നങ്ങളുമായി വിഷ്ണു ചികിത്സ തേടിയിരുന്നതായി വ്യക്തമാക്കി ഒ.പി. ടിക്കറ്റും പ്രോസിക്യൂഷന്‍ ചൊവ്വാഴ്ച ഹാജരാക്കിയിരുന്നു

കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ജയിലില്‍ വെച്ച് പള്‍സര്‍ സുനി ദിലീപിന് കത്തയച്ചിരുന്നു. കത്തെഴുതാന്‍ സഹായിച്ചത് താനായിരുന്നുവെന്ന്‌ വിഷ്ണു പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാപ്പുസാക്ഷിയാക്കിയത്.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022

Most Commented