അർച്ചന കവി
കൊച്ചി: പോലീസില്‍നിന്നു മോശം അനുഭവമുണ്ടായെന്ന നടി അര്‍ച്ചന കവിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയെന്ന് സിറ്റി പോലീസ്. സംഭവത്തില്‍ നടി പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
സാമൂഹികമാധ്യമ പോസ്റ്റില്‍ അര്‍ച്ചന കവി വ്യക്തമാക്കുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായ പോലീസുകാര്‍ ആരെന്നതിലാണ് അന്വേഷണം. മട്ടാഞ്ചേരി എ.സി.പി.ക്കാണ് അന്വേഷണച്ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസിന്റെ പെരുമാറ്റം ലൈംഗികത്തൊഴിലാളിയോടെന്ന പോലെയായിരുന്നുവെന്ന് നടി 'മാതൃഭൂമി' യോടു പറഞ്ഞു. കൂടാതെ, തങ്ങളെ പോലീസ് പിന്തുടരുകയും ചെയ്തു. അത്തരമൊരു മാനസികാവസ്ഥയില്‍നിന്നാണ് പോസ്റ്റിട്ടതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഓട്ടോയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്രചെയ്യുന്നതിനിടെ പോലീസ് മോശമായി പെരുമാറിയെന്നാണ് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്ത്രീകള്‍മാത്രമായി ഓട്ടോയില്‍ യാത്രചെയ്ത തങ്ങളെ തടഞ്ഞുനിര്‍ത്തി പരുഷമായി ചോദ്യംചെയ്യുകയായിരുന്നുവെന്ന് അര്‍ച്ചന കുറിപ്പില്‍ വ്യക്തമാക്കി. വീട്ടില്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പോലീസ് ചോദിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
Content Highlights: actress archana kavi raises allegations against police
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..