ഫോണ്‍ കൈമാറാത്തതില്‍ വിമര്‍ശവുമായി ഹൈക്കോടതി; സ്വകാര്യതയിലേക്ക് കടന്നുകയറുന്നെന്ന് ദിലീപ്


സ്വന്തം ലേഖിക

ദിലീപ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കത്തില്‍ കോടതിയില്‍ അടിതെറ്റി ദിലീപ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോണുകള്‍ ഹാജരാക്കാത്തതില്‍ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശമുന്നയിച്ചു. എന്നാല്‍ ഫോണില്‍ തനിക്ക് അനുകൂലമായ തെളിവുകള്‍ ഉണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഭാര്യയുമായും അഭിഭാഷകനുമായും ദിലീപ് നടത്തിയ സംഭാഷണങ്ങള്‍ ഫോണിലുണ്ട്. അന്വേഷണ സംഘം സ്വകാര്യതയിലേക്ക് കടന്നുകയറുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

ദിലീപ് ഫോണ്‍ കൈമാറാത്തത് അന്വേഷണത്തോട് സഹകരിക്കാത്തതിന്റെ ഭാഗമായാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഉച്ചക്ക് 1.45- ഓടെ കേസ് പരിഗണിച്ച കോടതി ഫോണുകള്‍ ഹാജരാക്കാത്തതില്‍ കടുത്ത ഭാഷയില്‍ ദിലീപിനെതിരെ വിമര്‍ശം ഉന്നയിച്ചു. ഫോണ്‍ കൈമാറണമെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം ഫോണിനുള്ളില്‍ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും അത് വിശ്വാസ്യതയോടെ കൈമാറണമെങ്കില്‍ ശാസത്രീയ പരിശോധനക്ക് അയക്കേണ്ടതുമായിരുന്നു ദിലീപിന്റെ വാദം. പരിശോധനക്ക് ശേഷം അതിന്റെ വിവരങ്ങള്‍ കോടതിക്ക് നല്‍കാമെന്നും ദിലീപ് അറിയിച്ചു. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണുകള്‍ മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതാണ്. താന്‍ മാധ്യമ വിചാരണ നേരിടുകയാണ്. ഭാര്യയുമായി നടത്തിയ സംഭാഷണം ഫോണിലുണ്ട്. അന്വേഷണ സംഘം സ്വകാര്യതയിലേക്ക് കടക്കുന്നുവെന്നും ദിലീപ് കോടതിയില്‍ ആരോപിച്ചു. എന്നാല്‍ ഫോണ്‍ ഹൈക്കാടതി രജിസ്്ട്രാര്‍ ജനറലിന് നല്‍കിക്കൂടേയെന്ന് ഹൈക്കാടതി ആരാഞ്ഞു. ഫോണ്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മാധ്യമങ്ങള്‍ തന്നെ സംശയ നിഴലിലാക്കുമെന്ന് ആയിരുന്നു ദിലീപിന്റെ മറുപടി. കേസ് പരിഗണിക്കുന്ന വിവരം താന്‍ 11.30നാണ് അറിഞ്ഞത്. അതിനാല്‍ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ദിലീപിനെ കുടുക്കാന്‍ തന്ത്രപരമായ നീക്കമാണ് പ്രോസിക്യൂഷന്‍ ഇന്ന് നടത്തിയത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ബുധനാഴ്ച വരെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം മാറ്റിവെക്കുകയായിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഉപഹര്‍ജിയുമായി പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ സമീപിച്ചത്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഫോണ്‍ കൈമാറാത്തത് അന്വേഷണത്തോട് സഹകരിക്കാത്തതിന്റെ ഭാഗമാണെന്നും ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഉപഹര്‍ജിയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ദിലീപിന്റെ നിലപാട് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനു ശേഷമാണ് അഞ്ച് പ്രതികളും ഫോണ്‍ മാറ്റിയിരിക്കുന്നത്. ഐ.എം.ഇ.എ നമ്പര്‍വെച്ചുള്ള പരിശോധനയിലാണ് ഫോണുകള്‍ മാറ്റിയ വിവരം വ്യക്തമായത്. ഫോണുകള്‍ മാറ്റിയതില്‍ അസ്വാഭാവികതയുണ്ട്. മാറ്റിയ ഫോണുകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുകയുള്ളൂവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Content Highlights: High Court raps Dileep, others for not submitting mobile phones to Crime Branch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented