കസ്റ്റഡി ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ച്: ദിലീപിന് ഇന്ന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും


2 min read
Read later
Print
Share

ദിലീപ് അഭിഭാഷകനായ ബി രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയോടെ രാമന്‍പിള്ളയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്

ദിലീപ് |ഫോട്ടോ:PTI

കൊച്ചി: നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ദിലീപിന്റെ കസ്റ്റഡി ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മുപ്പത്തി മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ചോദ്യം ചെയ്യലില്‍ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെടും.

2017ലാണ് ഗൂഡാലോചന നടന്നത്. അന്ന് ഉപയോഗിച്ചിരുന്ന ഫോണുകള്‍ വധ ഗൂഡാലോചന കേസ് വന്നതിന് ശേഷം ഫോണുകള്‍ മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികളോട് ഈ ഫോണുകള്‍ ബുധനാഴ്ച ഉച്ചക്ക് 2.30നകം ഹാജരാക്കകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് അടക്കം ഫോണ്‍ ഹാജാരാക്കിയിട്ടില്ല. അഞ്ച് ഫോണുകളാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു കാര്യം ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായ ഒരു അധികാരവും ഇല്ലെന്നും ഗൂഡാലോചന നടന്ന കാലവും ഈ ഫോണുകളും തമ്മില്‍ ബന്ധമില്ലെന്നാണ് പ്രതികളുടെ വാദം. നടിയെ ആക്രമിച്ച കേസ് വന്നപ്പോള്‍ ഫോണഉകള്‍ പിടിച്ചെടുക്കുകയും ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടടക്കം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതിന് ശേഷം താന്‍ ഉപയോഗിച്ച ഫോണുകള്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ് ദിലീപിന്റെ വാദം. ഇത് സംബന്ധിച്ച് ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ കത്ത് അടക്കം കോടതിയില്‍ ആയുധമാക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് ഈ ഫോണുകളടക്കം കണ്ടെത്തണം, ഫോണുകള്‍ മാറ്റിയതില്‍ തന്നെ ഗൂഡാലോചനയില്‍ വ്യക്തമാണ് തുടങ്ങിയ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കും.

അതേസമയം ദിലീപ് അഭിഭാഷകനായ ബി രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയോടെ രാമന്‍പിള്ളയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മണിക്കൂറുകളോളം കൂടിക്കാഴ്ച നീണ്ടു. ഇതിന് ശേഷമാണ് ഫോണ്‍ കൈമാറുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയത് ഈ കൂടിക്കാഴ്ചക്ക് ശേഷമാണ്.

Content Highlights: Crucial day for Dileep as Crime Branch to submit quizzing report in HC while it considers bail plea

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PINARAYI

2 min

സുരക്ഷ വാക്കില്‍മാത്രം; 'ചില്ലിക്കാശ്'സുരക്ഷിതമല്ല, കരുവന്നൂര്‍ രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട്

Sep 26, 2023


jaick c thomas

2 min

'കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് DYFI തീരുമാനിക്കും'; വ്യാപാരിയുടെ മരണത്തിൽ ജെയ്ക്

Sep 26, 2023


sfi

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം:SFI നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Sep 26, 2023


Most Commented