പ്രതീകാത്മക ചിത്രം | AFP
കൊച്ചി: ഹാഷ് വാല്യു... നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വാര്‍ത്തയില്‍ നിറയുന്ന വാക്കാണിത്. നടിയെ ആക്രമിച്ച കേസില്‍ കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായാണ് ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട്.
കുറ്റാന്വേഷണത്തില്‍ സൈബര്‍ വിദഗ്ധര്‍ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഹാഷ് വാല്യു. ഫിംഗര്‍പ്രിന്റ് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണിത്. വീഡിയോ ഫയലുകളിലെ അത്തരത്തിലുള്ള അടയാളമായി ഹാഷ് വാല്യുവിനെ വിശേഷിപ്പിക്കാം.
ഹാഷിങ് അല്‍ഗോരിതം ഉപയോഗിച്ചാണ് ഒരു ഫയല്‍ സേവ് ചെയ്യുന്നത്. സുരക്ഷയ്ക്കു വേണ്ടിയുള്ള മാര്‍ഗമാണത്. ഈ ഫയലുകള്‍ക്ക് വരുന്ന ഓരോ മാറ്റവും ഹാഷ് വാല്യുവില്‍ പ്രകടമാകും. പെന്‍ഡ്രൈവില്‍ ഒരു ഫയല്‍ നല്‍കിയാല്‍ ആ ഫയല്‍ ഉപയോഗിച്ചിട്ടുണ്ടോ, മാറ്റം വരുത്തിയിട്ടുണ്ടോ, കോപ്പി ചെയ്തിട്ടുണ്ടോ എന്നെല്ലാം ഹാഷ് വാല്യു നോക്കിയാല്‍ ആറിയാം. ഫയല്‍ കൊടുത്തുവിട്ട സമയത്തെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടോയെന്നാണ് ഇവിടെ പരിശോധിക്കുന്നതെന്ന് സൈബര്‍ വിദഗ്ധനും ടെക്നിസാംക്റ്റ് സി.ഇ.ഒയുമായി നന്ദകിഷോര്‍ ഹരികുമാര്‍ പറഞ്ഞു.
സുതാര്യത ഉറപ്പുവരുത്താം
ഡിജിറ്റല്‍ തെളിവുകളില്‍ വരുന്ന ചെറിയ മാറ്റംപോലും ഹാഷ് വാല്യുവിലൂടെ തിരിച്ചറിയാം. ഡൗണ്‍ലോഡ് ചെയ്യാന്‍ അയക്കുന്ന ഫയലുകള്‍ക്കൊപ്പം ചില ഹാഷ് വാല്യു ഉള്‍പ്പെടുത്താറുണ്ട്. ഫയല്‍ ലഭിച്ച് കഴിയുമ്പോള്‍ ഈ ഹാഷ് വാല്യുവുമായി താരതമ്യപ്പെടുത്തി നോക്കാം. അതേ ഹാഷ് വാല്യു തന്നെയാണ് കാണുന്നതെങ്കില്‍ ഫയലില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പിക്കാം. ഫയലില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ ഹാഷ് വാല്യു വ്യത്യാസപ്പെടും.
അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലര്‍ത്തിയാണ് ഹാഷ് ടാഗുകള്‍ സൃഷ്ടിക്കുന്നത്. ഫയലില്‍ വരുത്തുന്ന മാറ്റമെല്ലാം ഇതില്‍ പ്രതിഫലിക്കും. ഫയലുകള്‍ക്കൊപ്പമുള്ള ഹാഷ് വാല്യു പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. സൂക്ഷിച്ചുവെച്ച ഒരു ഫയല്‍ യാതൊരു മാറ്റവുമില്ലാതെ ഇരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സാങ്കേതികമാര്‍ഗം കൂടിയാണ് ഹാഷ് വാല്യു.
Content Highlights: Actress abduction acse memory card hash value
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..