Sreenivasan and Monson Mavunkal
കൊച്ചി: നടന്‍ ശ്രീനിവാസന്‍ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് മോണ്‍സന്‍ മാവുങ്കലിനെതിരേ പരാതി നല്‍കിയ അനൂപ് വി. അഹമ്മദ്. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ തന്നെ 'ഫ്രോഡ്' എന്ന് വിളിച്ച് അപമാനിച്ചെന്നു കാണിച്ച് അനൂപ് വി. അഹമ്മദ് വക്കീല്‍ നോട്ടീസ് അയച്ചു. ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഇതിനിടെ, മോണ്‍സന്‍ മാവുങ്കല്‍ 10 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നതായും പരാതിക്കാര്‍ ആരോപിച്ചു. പരാതിക്കാരായ യാക്കൂബ് പൂറായില്‍, അനൂപ് വി. അഹമ്മദ്, എം.ടി. ഷമീര്‍, ഷാനിമോന്‍ പരപ്പന്‍ എന്നിവര്‍ക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടര്‍ന്ന് കുടുംബത്തിനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് ഇവര്‍ പരാതി നല്‍കി.
ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പലരും ഭീഷണി മുഴക്കുന്നതായാണ് പരാതി. വീടിന്റെ പരിസരത്ത് അപരിചിതര്‍ എത്തുന്നതായും പരാതിയില്‍ പറയുന്നു. കേസില്‍നിന്ന് പിന്‍മാറണമെന്ന് ചില സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം സമ്മര്‍ദം ചെലുത്തുന്നു. ഭീഷണി ഭയന്ന് കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
തട്ടിപ്പു കേസുകളില്‍ മോണ്‍സന് കോടതി ജാമ്യം അനുവദിച്ചില്ല. യാക്കൂബ് പൂറായില്‍ അടക്കമുള്ള ആറു പേരെ കബളിപ്പിച്ച് 10 കോടി രൂപ തട്ടിയെടുത്ത കേസിലും മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാടുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പാലാ സ്വദേശി രാജീവില്‍നിന്ന് 1.62 കോടി രൂപ തട്ടിയെടുത്ത കേസിലുമാണ് എറണാകുളം സി.ജെ.എം. കോടതി മോണ്‍സന്റെ ജാമ്യാപേക്ഷ തള്ളിയത്.
സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ മോണ്‍സന് ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇടപാടുകാരെ കബളിപ്പിക്കാന്‍ മോണ്‍സന്‍ നിരവധി വ്യാജ രേഖകള്‍ നിര്‍മിച്ചുവെന്നും മറ്റ് അക്കൗണ്ടുകള്‍ വഴി കോടികളുടെ ഇടപാടുകള്‍ നടത്തിയെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ തന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും അത് ചികിത്സയ്ക്ക് ആയിരുന്നുവെന്നും മോണ്‍സന്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. എന്നാല്‍ സുധാകരന്‍ വീട്ടില്‍ താമസിച്ചിട്ടില്ലെന്ന് മോണ്‍സന്‍ അറിയിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോണ്‍സനെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ പരിശോധന
മോണ്‍സന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും യു ട്യൂബിലും അപ്്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും ശേഖരിക്കുന്ന നടപടി ക്രൈംബ്രാഞ്ച് ആരംഭിച്ചു. മോണ്‍സന്‍ പിടിയിലായതിനു പിന്നാലെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പല പോസ്റ്റുകളും നീക്കിയിരുന്നു. ഇത് വീണ്ടെടുക്കാനും ശ്രമിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..