ജോയ് മാത്യു, ഹരീഷ് പേരടി | Photo: മാതൃഭൂമി
കൊച്ചി: പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് സംഘടിപ്പിച്ച ശാന്തകുമാർ അനുസ്മരണ പരിപാടിയിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിതിൽ രൂക്ഷ പ്രതികരണവുമായി നടൻ ജോയ് മാത്യു. പു.ക.സ എന്നാൽ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘമെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചു.
സത്യം വിളിച്ചു പറയുന്നവരെ, സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ്. അതുകൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു.ക.സ എന്ന പാർട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയത്. പു.ക.സ. എന്നാൽ, "പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം" എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക. സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ്, ആനന്ദകരവുമാണ് - ജോയ് മാത്യു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..