ആലപ്പുഴ: ചട്ടങ്ങള്‍ ലംഘിച്ച് പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ നികുതി അടച്ചു. 17. 68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്‍.ടി.ഓഫീസില്‍ ഫഹദ് ഫാസില്‍ മാനേജര്‍ വഴി അടച്ചത്. മാതൃഭൂമി ന്യൂസ് വാര്‍ത്തയേത്തുടര്‍ന്ന് നേരത്തേ ഫഹദ് നികുതി അടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.

70 ലക്ഷം രൂപ വിലയുള്ള ഇ ക്ലാസ് ബെന്‍സ് കാർ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് ആകെ ഒന്നര ലക്ഷം രൂപയേ ചിലവ് വന്നിരുന്നുള്ളൂ. 

ഫഹദിന് പുറമേ നടി അമല പോള്‍, സുരേഷ് ഗോപി എം.പി എന്നിവരടക്കം നിരവധി പേര്‍ ഇതുപോലെ തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു.