
ജോജു ജോർജ്, അലക്സാണ്ടർ
കൊച്ചി: ജോജു ജോർജിന് പിന്തുണയുമായി കൂടുതൽ പേർ രംഗത്ത്. ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണിക്കൃഷ്ണൻ നേരത്തെ ജോജുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ നടൻ അലക്സാണ്ടർ പ്രശാന്തും ജോജുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്ക് ലൈവിൽ കൂടിയാണ് അദ്ദേഹം ജോജുവിന് പിന്തുണയുമായി രംഗത്തെത്തിയത്.
കോൺഗ്രസ് നേതാക്കളുടെ ആരോപണം സ്കൂൾ കുട്ടികളുടെ നിലവാരത്തിലുള്ളതാണെന്നും ലൈവായി ആളുകൾ കണ്ട കാര്യത്തിൽ എവിടെയാണ് വനിതകളെ അപമാനിച്ചതെന്നും പ്രശാന്ത് ചോദിച്ചു.
ഇടപ്പള്ളി മുതൽ വൈറ്റില വരെ വാഹന ഗതാഗതം നിരോധിച്ചു കൊണ്ടുള്ള ഒരു സമരപ്രക്രിയ നടക്കുകയും അതിനെതിരെ പൊതുജനങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധത്തിന് മുന്നിൽ ഒരു സിനിമാ നടൻ നിന്നു എന്നുള്ളത് പ്രതിഷേധ പ്രകടനം നടത്തിയവരുടെ അഭിമാനത്തെ ചോദ്യം ചെയ്തു. കോൺഗ്രസ് ഉന്നയിക്കുന്നത്, കോളേജിലും സ്കൂളിലും പഠിച്ചു കൊണ്ടിരിക്കുമ്പോൾ അന്യോന്യം ചെളിവാരിയെറിയുന്ന കുറേ കാരണങ്ങളുണ്ട്. അത്തരത്തിലുള്ള കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
എത്രയോ വർഷക്കാലം ഇന്ത്യ ഭരിച്ചിട്ടുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ന് അഡ്രസ് പോലും ഇല്ലാതായിരിക്കുന്നത്. എത്രയോ കാലം ബംഗാൾ ഭരിച്ചിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ന് ബംഗാളിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാതെ നിൽക്കുന്നത്. ഇതൊക്കെ മനസ്സിലാക്കണം, പൊതു ജനങ്ങളുടെ വികാരം മനസ്സിലാകാതെ മുന്നോട്ട് പോയാൽ സ്വന്തം നേട്ടത്തിന് വേണ്ടി കൈയടിക്ക് വേണ്ടി മുന്നോട്ട് പോയാൽ ഉണ്ടാകാൻ പോകുന്ന വലിയ നഷ്ടം എന്താണെന്ന് മനസിലായിട്ടില്ലെങ്കിൽ ഖേദകരം മാത്രമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് വേണ്ടിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ധനവില വര്‍ധനവ് വലിയ പ്രശ്നമാണെന്നും ആ സമരരീതിയെ മാത്രമാണ് എതിര്‍ത്തതെന്നും ജോജു ജോർജ് പറഞ്ഞു. റോഡില്‍ വണ്ടി നിര്‍ത്തിയിട്ട് അവര്‍ സെല്‍ഫി എടുക്കുകയാണ്. പോലീസിനോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞാല്‍ പോലും കേള്‍ക്കില്ലെന്നാണ് പറഞ്ഞത്. എന്ത് വ്യവസ്ഥയിലാണിത്. നല്ല പണികിട്ടി, നാണം കെട്ടു. തന്നെ ഉപദ്രവിച്ചതിനും അധിക്ഷേപിച്ചതിനും വാഹനം തല്ലി തകര്‍ത്തതിനും പരാതി നല്‍കേണ്ടെ എന്നും ജോജു ചോദിച്ചു.
Content Highlights: Actor alexander Facebook live about joju George - congress issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..