തിരുവനന്തപുരം: കായല്‍ നികത്തി മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന ആരോപണത്തില്‍ നടപടി വൈകും. 

തോമസ് ചണ്ടിക്കെതിരായ നടപടി തീരുമാനിക്കുന്നതിനായി സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല.

എന്നാല്‍, നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് യോഗത്തിലുണ്ടായിരിക്കുന്ന ധാരണ.

തോമസ് ചാണ്ടിക്കതിരെ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിരുന്നു. ഇതില്‍ നിയമോപദേശം വരും വരെ കാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 

എന്നാല്‍, തോമസ് ചണ്ടിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ല മറിച്ച് സര്‍ക്കാരാണെന്നും സിപിഎം സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. 

മന്ത്രി നിലം നികത്തിയെന്ന റിപ്പോര്‍ട്ട്‌ മുന്നണിയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഐ എടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചിരുന്നു.