പി.കെ.നവാസ്, ഇ.ടി.മുഹമ്മദ് ബഷീർ |ഫോട്ടോ:മാതൃഭൂമി
മലപ്പുറം: ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസിനെതിരെ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്. ഹരിത വിഷയത്തില്‍ നവാസിനെ സംരക്ഷിക്കുന്ന ലീഗ് നിലപാടില്‍ നിന്ന് വ്യത്യസ്ത അഭിപ്രായമായിരുന്നു തനിക്കെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ലൈംഗിക അധിക്ഷേപ ആരോപണത്തില്‍ നവാസിനെതിരെ കാര്യമായ നടപടി കൈക്കൊള്ളാതിരുന്ന മുസ്ലിംലീഗ് പരാതിക്കാരായ ഹരിത നേതാക്കളെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയാണ് ഉണ്ടായത്. ഇത് തെറ്റായ നടപടിയാണെന്നാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
സംസ്ഥാന നേതാക്കളോട് ഇ.ടി.മുഹമ്മദ് ബഷീര്‍ അനൗദ്യോഗികമായി സംസാരിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
'കഴിഞ്ഞ ദിവസം ഇരുന്നപ്പോള്‍ ഞാന്‍ സ്‌ട്രോങ് ആയി പറഞ്ഞു തങ്ങള്‍ ഉള്ളപ്പോള്‍ തന്നെ. എംഎസ്എഫ് പ്രശ്‌നങ്ങള്‍ക്ക് എല്ലാം കാരണം നവാസ് വന്ന വഴി ശരിയല്ലാത്തതുകൊണ്ടാണ്. അവന്‍ വന്ന വഴി ശരിയല്ല, ഹരിതയുമായി തെറ്റി, എംഎസ്എഫുകാരുമായി തെറ്റി. പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം നവാസ് ആണ്. ഹരിത വിഷയത്തില്‍ നടപടി പൂര്‍ണ്ണമാകണമെങ്കില്‍ നവാസിനെതിരെയും നടപടിയുംവേണം' - ഇി.ടി.ശബ്ദരേഖയില്‍ പറയുന്നു.
ഹരിതയെ പിരിച്ചുവിടാനുള്ള തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നായിരുന്നു അന്ന് മുസ്ലിംലീഗ് നേതൃത്വം പറഞ്ഞിരുന്നത്. ഇ.ടിയുടെ അഭിപ്രായത്തോടെ വിഷയത്തില്‍ ലീഗിലെ അഭിപ്രായ ഭിന്നത ഇപ്പോള്‍ വെളിപ്പെടുകയാണ്.
Content Highlights: Action should have been taken against pk navas-msf-haritha issue-et muhammed basheer
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..