തിരുവനന്തപുരം: ഒമിക്രോൺ ക്ലസ്റ്റർ മറച്ചു വെച്ച സംഭവത്തിൽ പത്തനംതിട്ടയിലെ സ്ഥാപനത്തിനെതിരെ നടപടിയെടുത്തതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. പത്തനംതിട്ടയിലെ ഒമിക്രോൺ ക്ലസ്റ്ററായ സ്വകാര്യ നഴ്സിംഗ് കോളേജ്, ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. തുടർന്ന് ഈ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകുകയായിരുന്നു. 

സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ മറച്ചു വെക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: action against nursing institute in pathanamthitta