കോഴിക്കോട്: മുസ്‌ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എം ബഷീറിനെതിരെ നടപടിയെടുത്തത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് കൊണ്ടാണെന്ന്  ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല.എല്‍ ഡി എഫിന്റെ മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് മാത്രമല്ല പ്രശ്‌നം. 

അദ്ദേഹം ഇതിന് ശേഷം ചാനല്‍ ചര്‍ച്ചകളില്‍ എത്തി മുസ്‌ലിം ലീഗിനും യുഡിഎഫിനുമെതിരേ ആരോപണമുന്നയിച്ച് സംസാരിച്ചുവെന്നും ഇത് പാര്‍ട്ടി അച്ചടക്കത്തിന് നിരക്കുന്നതല്ലെന്നും ഉമ്മര്‍ പാണ്ടികശാല  പറഞ്ഞു.

സംയുക്ത പ്രതിഷേധം എന്നത് ആവശ്യം തന്നെയാണ്. പക്ഷെ പ്രതിപക്ഷവുമായി ആലോചിച്ചല്ല അവര്‍ മനുഷ്യ ശൃംഖല പ്രഖ്യാപിച്ചത്. എല്ലാം തീരുമാനിച്ച് പരിപാടിയുടെ പ്രചാരണം നടക്കുമ്പോഴാണ് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. ശേഷം ഇതില്‍ പങ്കെടുക്കരുതെന്ന് യു.ഡി.എഫും ലീഗും ആവശ്യപ്പെട്ടിരുന്നു. ഇത് കെ.എം ബഷീറിന് അറിയാത്ത കാര്യമല്ല. 

സമസ്ത പറഞ്ഞിട്ടാണ് പങ്കെടുത്തത് എന്നാണ് കെ.എം ബഷീര്‍ പറയുന്നത്. ഞങ്ങളൊക്കെ സമസ്തയുടെ ആളുകളാണ്. ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയതായി തങ്ങള്‍ക്കാര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിനോട്  മാത്രമായി പറഞ്ഞതാവുമെന്നും ഉമ്മര്‍പാണ്ടികശാല പറഞ്ഞു.

Content Highlights: Action against KM Basheer for antiparty activities-league district president ummer pandikasala