തിരുവനന്തപുരം:  തിരുവനന്തപുരം മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. പ്രതിയെന്ന് സംശയിക്കുന്നയാളെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. 

മംഗലപുരം ടെക്‌നോ സിറ്റിയ്ക്ക് സമീപത്തുവെച്ച് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. യുവതി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു വീടിന്റെ ജനല്‍ചില്ല് തകര്‍ത്താണ് പ്രതി ആസിഡ് ഒഴിച്ചത്. 

ആസിഡ് വീണ് യുവതിയുടെ മുഖത്തിനു ശരീരത്തിനും മാരകമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി ഇപ്പോള്‍.

യുവതിയോടുള്ള മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കസ്റ്റഡിയിലെടുത്തയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Content Highight: Acid attack on young woman in Trivandrum