കോഴിക്കോട്: മുക്കം കാരശ്ശേരിയില്‍ യുവതിയെ ആസിഡ് ഒഴിച്ചും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമം. കാരശ്ശേരി സ്വദേശിനി സ്വപ്നയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ദേഹത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. വൈകീട്ട് ആറരയോടെ ആയിരുന്നു സംഭവം.

കോഴിക്കോട് നഗരത്തിലുള്ള ആശുപത്രിയിലെ ജീവനക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ആദ്യ ഭര്‍ത്താവാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.

 

 

Content Highlights:Acid attack and murder attempt on woman in karassery