പമ്പ: ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇയാളെ കസ്റ്റഡിലെടുത്തതെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. 

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച പ്രതിഷേധക്കാരുടെ സംഘത്തെ തടഞ്ഞാണ് പോലീസ് പൃഥ്വിപാലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സന്നിധാനത്തേക്ക് കടന്നുചെന്നാല്‍ ഉണ്ടാകാവുന്ന പ്രശ്‌ന സാധ്യത കണക്കിലെടുത്താണ് പോലീസിന്റെ നടപടി.

ബ്രഹ്മചാരി ഭാര്‍ഗവ് റാമിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതിനിടെ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ പോലീസ് മരക്കൂട്ടത്ത് തടഞ്ഞു. നെയ്യഭിഷേകം നടത്തണമെന്ന് ശശികല പറഞ്ഞുവെങ്കിലും ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയോടെ അയ്യപ്പന്മാരെ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള നിയന്ത്രണം

Content Highlights: Sabarimala Issue, Sabarimala Protest