ഇടുക്കിയില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ് 


ജെയിന്‍ എസ് രാജ്| മാതൃഭൂമി ന്യൂസ് 

പ്രതീകാത്മകചിത്രം | Photo: Mathrubhumi

തൊടുപുഴ: ഇടുക്കിയില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81 വര്‍ഷം തടവുശിക്ഷ. ഇടുക്കി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. ആറുവയസ്സുള്ള കുട്ടിയെ, 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ച് കാലയളവില്‍ പീഡിപ്പിച്ച കേസിലാണ് ഓട്ടോ ഡ്രൈവറായ വിമലിനെ കോടതി 81 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇടുക്കി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം, തുടര്‍ച്ചയായ ലൈംഗിക അതിക്രമം, അശ്ലീലച്ചുവയുള്ള പദപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിമലിനെ ദീര്‍ഘകാല തടവിന് വിധിച്ചത്. എന്നാല്‍ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.

2019-ല്‍ രാജക്കാട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലും ഇടുക്കി പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. പത്തുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കേസില്‍ അയല്‍വാസി കൂടിയായ പ്രതിക്ക് 40 വര്‍ഷം തടവും കോടതി വിധിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍, 20 വര്‍ഷം ഇയാള്‍ ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും.

രാജക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ 15 വയസ്സുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് 12 വര്‍ഷം ശിക്ഷയും കോടതി വിധിച്ചു. വീടിന് അകത്തുകയറിയ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഇയാളുടെ കയ്യില്‍ കടിച്ച് രക്ഷപ്പെട്ട് അടുത്ത വീട്ടില്‍ അഭയം തേടി. സംഭവം ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അമ്മയേയും മറ്റൊരു ആണ്‍കുട്ടിയെയും പ്രതി മര്‍ദിക്കുകയും ചെയ്തിരുന്നു.

Content Highlights: accused sentenced to 81 year jail term in pocso case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented