ദിലീപും സുഹൃത്ത് ശരത്തും കോടതിയില്‍ ഹാജരായി; കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും


ദിലീപ്| File Photo: PTI

കൊച്ചി: നടന്‍ ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി. തെളിവുനശിപ്പിക്കല്‍ കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ദിലീപിനെയും ശരത്തിനെയും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനാണ്‌
ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

തുടരന്വേഷണവുമായി ബന്ധപ്പെട്ട് തെളിവു നശിപ്പിക്കല്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടികാട്ടിയിരുന്നു. തെളിവു മറച്ചുവെച്ചുവെന്നതാണ് ശരത്തിനെതിരെയുള്ള കേസ്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനുശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും. നവംബര്‍ മൂന്നിനായിരിക്കും വിചാരണ തീയതി തീരുമാനിക്കുക. അഡീഷണല്‍ കുറ്റപത്രമാണ് അന്വേഷണസംഘം സമര്‍പ്പിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു.അന്വേഷണ ഉദ്യാഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന മറ്റൊരു എഫ്.ഐ.ആറും നിലനില്‍കുന്നുണ്ട്. എന്നാല്‍ ഈ കേസ് ഇന്ന് കോടതിയുടെ പരിഗണനയിലുള്ളതല്ല.

ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ബാലചന്ദ്ര കുമാറിന്റെ മൊഴി പ്രകാരം ശരത്താണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൊണ്ടുവരുന്നത്. ദൃശ്യങ്ങള്‍ അവര്‍ കണ്ടുവെന്ന മൊഴിയും അന്വേഷണസംഘം സ്ഥിരീകരിക്കുന്നുണ്ട്.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അഡീഷണല്‍ കുറ്റപത്രത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയ പ്രതിയാണ് ശരത്ത്.

Content Highlights: Accused in actress assault case actor dileep and coaccused sharath at ernakulam sessions court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented