മകളെ അറിയിച്ച് തോട്ടത്തിലെ അടിക്കാട് കത്തിക്കാന്‍പോയ ഗൃഹനാഥന്‍ തീയിലകപ്പെട്ട് മരിച്ചു


തീപ്പിടിത്തമുണ്ടായ റബ്ബർത്തോട്ടം, ഇൻസെറ്റിൽ മരിച്ച തോമസ്

മാനന്തവാടി: റബ്ബര്‍ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥന്‍ തീയിലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുല്‍പ്പറമ്പില്‍ തോമസ് (77) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തു തന്നെയുള്ള തോട്ടത്തിലായിരുന്നു ദാരുണമായ അപകടം.

തോട്ടത്തിലെ കാട് കത്തിക്കാന്‍ പോകുന്നെന്ന് മകളെ അറിയിച്ച ശേഷമാണ് തോമസ് വീട്ടില്‍നിന്നിറങ്ങിയത്. തോട്ടത്തില്‍നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികള്‍ അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്‌നിരക്ഷാസംഘം ആംബുലന്‍സ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്. മാനന്തവാടി ഫയര്‍‌സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി. ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കുമ്പോഴാണ് തീയില്‍ ആളകപ്പെട്ടത് മനസ്സിലായത്. ഉടന്‍തന്നെ ഫയര്‍‌സ്റ്റേഷന്റെ വാഹനത്തില്‍ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഭാഗികമായി പൊള്ളലേറ്റ തോമസ് ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമികനിഗമനം.

മാനന്തവാടി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനില്‍കും. പൊന്നമ്മയാണ് തോമസിന്റെ ഭാര്യ. മക്കള്‍: ഷീജ, ജിനീഷ്, പരേതയായ ഷീബ. മരുമക്കള്‍: ബിനു, ജോസ്, ലുധിയ.

Content Highlights: accident while setting fire to rubber plantation, one died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented