മാഹി: മാഹിയില്‍ തരിഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചാരണ വാഹനം കയറി കുട്ടി മരിച്ചു. അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷ് (10) ആണ് മാഹി കടപ്പുറത്ത് എന്‍.ഡി.എ പ്രചാരണ വാഹനത്തിനടിയല്‍പെട്ട് മരിച്ചത്. 

മാഹിയില്‍ പ്രചാരണങ്ങള്‍ അവസാനിക്കാനിരിക്കെ പ്രവര്‍ത്തകര്‍ ആവേശപൂര്‍വം പ്രചരണം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രചരണം കാണാന്‍ സൈക്കിളിലെത്തിയ കുട്ടി എന്‍.ഡി.എ പ്രചരണ വാഹനത്തിനിടയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍കൂടെ വാഹനം കയറിയിറങ്ങി കുട്ടി മരണപ്പെടുകയായിരുന്നു.

Content Highlights: Accident in NDA Election Campaign Mahe