അപകടം നടന്ന സ്ഥലം
മേട്ടുപ്പാളയം: ഊട്ടി മലമ്പാതയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പുല്‍പ്പള്ളി സ്വദേശി മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. പുല്‍പ്പള്ളി മരക്കടവ് കണിക്കുളത്ത് വീട്ടില്‍ ജോസ് (65) ആണ് മരിച്ചത്. ജോസിന്റെ മകന് ജോബിഷ് (36), പേരക്കുട്ടി അനാമിക (അമ്മു-9), ജോബിഷിന്റെ ഭാര്യാപിതാവ് മാനന്തവാടി പുതുശ്ശേരി സ്വദേശി തോമസ് (60) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. തോമസിന്റെ സുഹൃത്ത് ജോര്‍ജ് (60) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടമെന്ന് മേട്ടുപ്പാളയം പോലീസ് പറഞ്ഞു. വേളാങ്കണ്ണി ദര്‍ശനത്തിനുശേഷം മേട്ടുപ്പാളയം വഴി നാട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍ പാതയില്‍ മൂന്നാമത്തെ സൂചി വളവിനു സമീപമാണ് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞത്. ജോസ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ജോബിഷാണ് വാഹനം ഓടിച്ചിരുന്നത്.
പുലര്‍ച്ചെ ഈ മേഖലയില്‍ മൂടല്‍മഞ്ഞും മഴയും ഉണ്ടായിരുന്നു. ഉറങ്ങിപ്പോയതോ മഴയോ ആകാം അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സാധാരണ മുകളില്‍ നിന്ന് താഴേക്കുവരുന്ന വാഹനമാണ് നിയന്ത്രണം വിട്ടു വശങ്ങളിലെ കല്ലില്‍ ഇടിച്ച് മറിയാറുള്ളത്. ഈ അപകടം കാര്‍ മുകളിലേക്ക് കയറുമ്പോഴാണ് ഉണ്ടായത്.
പരിക്കേറ്റവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജോസിന്റെ മൃതദേഹം മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..