ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് അവധിയെടുത്ത് നാട്ടിലെത്തിയ കപ്പൽജീവനക്കാരൻ അപകടത്തിൽ മരിച്ചു


അരുൺ പി.നായർ

തിരുവനന്തപുരം: കടിഞ്ഞൂൽ കൺമണിയെക്കാണാൻ അവധിക്കെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ചു. മരുതംകുഴി മധുമലർവീട്ടിൽ അരുൺ പി.നായർ(35) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ മരുതംകുഴി പുതിയ പാലത്തിനു സമീപമായിരുന്നു ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ചാണ് അരുൺ അവധിയെടുത്ത് നാട്ടിലെത്തിയത്. 17 ദിവസം മുമ്പായിരുന്നു കുഞ്ഞ് ജനിച്ചത്.

ജോലിസംബന്ധമായ ആവശ്യത്തിനു തിരിച്ച് എറണാകുളത്തേക്കു പോകുമ്പാഴായിരുന്നു അപകടം.

അച്ഛൻ: പരേതനായ പുരുഷോത്തമൻ നായർ. അമ്മ: ഗീതകുമാരി, ഭാര്യ: ദീപ(റേഡിയോളജിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ), മകൻ: ദേവസൂര്യ. സഞ്ചയനം വ്യാഴാഴ്ച 8.30-ന്.

Content Highlights: accident in maruthankuzhi - ship worker died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented