അമ്മയ്ക്ക് നൽകിയ വാക്കുപാലിക്കാൻ സിജോ ഇനി എത്തില്ല; റബ്ബർതോട്ടത്തിൽ വേദനയോടെ കിടന്നത് പുലർച്ചെവരെ


ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഒന്നരയോടെ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

പുതുശ്ശേരിയിലെ റബ്ബർ തോട്ടത്തിൽ കിടക്കുന്ന സിജോയുടെ ബൈക്ക്. വണ്ടിചെന്ന് ഇടിച്ച് ഉയരത്തിൽ പുറംപാളി പൊളിഞ്ഞ റബ്ബർ മരവും കാണാം, ഇൻസൈറ്റിൽ സിജോ ജെറിൻ ജോസഫ്

മല്ലപ്പള്ളി: അരമണിക്കൂറിനുള്ളിൽ വീട്ടിലെത്താമെന്ന് അമ്മയ്ക്ക് ടെലിഫോണിൽ ഉറപ്പുനൽകിയ സിജോ ജെറിൻ ജോസഫ് (27) ഇനിയൊരിക്കലും ചാങ്ങിച്ചേത്തു പടി കടന്നുവരില്ല. സമയം പിന്നിട്ടിട്ടും കാണാത്തതിനെത്തുടർന്ന് മൊബൈൽ ഫോൺ സ്ഥാനം നിർണയിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അപകടവിവരം അറിയുന്നത്.

പുതുശ്ശേരി കവലയ്ക്ക് സമീപം വന്ന് സിജോയുടെ നമ്പറിൽ വിളിച്ചപ്പോൾ തോട്ടത്തിൽനിന്ന് മൊബൈൽ ശബ്ദമുയർന്നു. റോഡിൽനിന്ന് തെറിച്ച് റബ്ബർ തോട്ടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തിയത് കീഴ്വായ്പൂര് സ്റ്റേഷനിലെ എസ്.ഐ.സുരേന്ദ്രനും സജിയുമായിരുന്നു. ചെറിയ അനക്കമുണ്ടോയെന്ന സംശയം മാത്രം ഉണ്ടായിരുന്നു. ആംബുലൻസ് വിളിച്ചാണ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ അപ്പോഴേക്ക് മരണം സ്ഥിരീകരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

പുറമറ്റം കവലയിൽനിന്ന് കുറഞ്ഞൂക്കടവ് പാലം കടന്നുവന്ന ബൈക്ക് പുതുശ്ശേരി കവലയിൽ കയറുന്നതിന് മുൻപുള്ള വളവ് തിരിയാതെ നേരേ പോകുകയായിരുന്നു. ഇവിടെ പത്ത് മീറ്ററോളം അകലെ മുതൽ ബ്രേക്ക് ചെയ്തതിന്റെ അടയാളം റോഡിൽ കാണാനുണ്ട്. മുള്ളുവേലി തകർത്ത് തോട്ടത്തിൽ കടന്ന ബൈക്ക് ഇടിച്ച് റബ്ബർ മരത്തിന്റെ പുറംപാളി രണ്ട് മീറ്റർ ഉയരത്തിൽ ഇളകിപ്പോയി. അത്ര പൊക്കത്തിലും ശക്തിയിലുമാണ് വന്ന് പതിച്ചത്

കൊടുംവളവായ ഇവിടെ ഇടിതാങ്ങിയില്ല. റോഡുപണി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ബി.എം.ബി.സി. നിലവാരത്തിൽ പൂർത്തിയാക്കേണ്ട പാതയുടെ ആദ്യത്തെ പാളി മാത്രമേ വിരിച്ചിട്ടുള്ളൂ. അതിനാൽ റോഡ് അടയാളങ്ങളോ അപകടമുന്നറിയിപ്പ് സൂചനകളോ ഇല്ല.

ബൈക്ക് മറിഞ്ഞ് എൻജിനീയർ മരിച്ചു

മല്ലപ്പള്ളി: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് മല്ലപ്പള്ളി പന്ത്രണ്ടാം വാർഡിലെ പരിയാരം ചാങ്ങിച്ചേത്ത് വീട്ടിൽ സിജോ ജെറിൻ ജോസഫ് (27) മരിച്ചു. എറണാകുളം കീസ്‌പോട്ട് പ്രോപ്പർട്ടീസിൽ എൻജിനീയറായിരുന്ന സിജോ കൊട്ടാരക്കരയിലെ ഒരുകെട്ടിട നിർമാണ കേന്ദ്രത്തിൽ കോൺക്രീറ്റ് ജോലികൾക്ക് മേൽനോട്ടം വഹിച്ചശേഷം ഞായറാഴ്ച രാത്രി മടങ്ങിവരുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.

പത്തരയ്ക്ക് വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അരമണിക്കൂറിനകം എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഒന്നരയോടെ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

മൊബൈൽ ഫോൺ ടവർ സ്ഥാനം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ കല്ലൂപ്പാറ പുതുശ്ശേരിയിൽ ഉള്ളതായി മനസ്സിലായി. രാത്രി മൂന്നരയോടെ പോലീസ് പരിശോധന നടത്തിയപ്പോൾ പുറമറ്റത്തുനിന്നുള്ള റോഡ് പുതുശ്ശേരി ജങ്ഷനിലേക്ക് എത്തുന്ന ഭാഗത്ത് റബ്ബർ തോട്ടത്തിൽ മറിഞ്ഞുകിടക്കുന്ന ബൈക്കും സിജോയെയും കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അവിവാഹിതനാണ്. അച്ഛൻ: ജോസഫ് ജോർജ്, അമ്മ: അക്കാമ്മ. സഹോദരങ്ങൾ: ജൂബിൻ ജോസഫ് (മസ്കറ്റ്), ജൂലി മറിയം ജോസഫ് (നഴ്‌സ് കിങ് സൗദ് മെഡിസിറ്റി, സൗദി അറേബ്യ). സംസ്കാരം പിന്നീട്.

Content Highlights: accident in mallappally


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented