കോട്ടയം: കറുകച്ചാലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശികളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നാല് പേരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്.

തിങ്കളാഴ്ച് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. റാന്നിയില്‍ നിന്ന് കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്തുനിന്ന് ചുങ്കപ്പാറയിലേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ എതിരേ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ നാട്ടുകാര്‍ പുറത്തെടുത്തത്. പരിക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

content highlights: accident in kottayam karukachal, two died