തൃശ്ശൂര്‍:  ചെറുതുരുത്തിയില്‍ ഉല്ലാസ വാഹനം അപകടത്തില്‍പെട്ട് അഞ്ചു വയസ്സുകാരനടക്കം രണ്ടുപേര്‍ മരിച്ചു. പൂണെ സ്വദേശികാളായ സിദ്ദാര്‍ഥ് ശേഖര്‍(അഞ്ച്), ധനശ്രീ(38) എന്നിവരാണ് മരിച്ചത്. മറ്റ് മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ ചെറുതുരുത്തിയിലെ സ്വകാര്യ റിസോര്‍ട്ടിലാണ്‌ സംഭവം. ഉല്ലാസ കേന്ദ്രത്തിലെ ഓഫ് റോഡ് ജീപ്പ് റോഡിലേക്കിറക്കുന്നതിനിടെ നിയന്ത്രണം വിട്ട് പുറകിലേക്ക് മറിയുകയായിരുന്നുവെന്ന് ചെറുതുരുത്തി പോലീസ് അറിയിച്ചു.

രണ്ടുപേരും സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. ജീപ്പിന്റെ ഡ്രൈവര്‍ മലയാളിയാണ്. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. മുത്തച്ഛനും രണ്ട് പെണ്‍കുട്ടികളും അവരുടെ രണ്ട് കുട്ടികളും ഡ്രൈവറുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.    

മൃതദേഹം പി.കെ ദാസ് ആശുപത്രിയില്‍ സുക്ഷിച്ചിട്ടുണ്ട്. കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും ചെറുതുരുത്തി പോലീസ് അറിയിച്ചു.