കടല് കാണാൻ കാറിൽ നിന്നിറങ്ങി ഒടുവിൽ കണ്ണീരായി മാറി; അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ


ആലപ്പുഴയിൽ വ്യാഴാഴ്ചയുണ്ടായ രണ്ടപകടങ്ങളിൽ മൂന്നുപേർ മരിച്ചു. പുറക്കാട്ടും മാങ്കാംകുഴി പാറക്കുളങ്ങരയിലുമാണ് അപകടമുണ്ടായത്. പുന്തലയിലെത്തിയപ്പോൾ കടലുകാണാൻ പുറത്തിറങ്ങി, നിരത്തുമുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോൾ ആലപ്പുഴ ഭാഗത്തേക്കുപോയ മറ്റൊരുകാർ പാഞ്ഞുകയറിയായിരുന്നു രണ്ടു പേർ മരിച്ചത്.

കാറപകടത്തിന്റെ ദൃശ്യം, ഇൻസൈറ്റിൽ കാർ അപകടത്തിൽ മരിച്ച നസ്രിയ, മിനിത, ജില്ലയിലെ മറ്റൊരു അപകടത്തിൽ മരണപ്പെട്ട അമൽ കൃഷ്ണൻ

അമ്പലപ്പുഴ/മാങ്കാംകുഴി: ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ രണ്ടപകടങ്ങളിൽ മൂന്നുപേർ മരിച്ചു. പുറക്കാട്ടും മാങ്കാംകുഴി പാറക്കുളങ്ങരയിലുമാണ് അപകടമുണ്ടായത്.

ദേശീയപാതയിൽ പുറക്കാട് പുന്തലയ്ക്കുസമീപം നിയന്ത്രണംവിട്ട കാർ, റോഡരികിൽനിന്നവർക്കിടയിലേക്കു പാഞ്ഞുകയറി ഒരുകുടുംബത്തിലെ രണ്ടുപേർ മരിച്ചു. ചാരുംമൂട് പുതുപ്പള്ളിക്കുന്നം പാലവിളക്കിഴക്കേതിൽ സുനിലിന്റെ മകൾ നസ്രിയ (ഏഴ്), സുനിലിന്റെ സഹോദരി പുതുപ്പള്ളിക്കുന്നം നജീബ് മൻസിലിൽ മിനിത (40) എന്നിവരാണു മരിച്ചത്. സുനിലിന്റെ പിതാവ് അബ്ദുൾ അസീസ് (68), മാതാവ് നബീസ (64), മറ്റൊരു സഹോദരി സുനിത (40), സുനിതയുടെ ഭർത്താവ് നൂറനാട് മാമ്മൂട് അൻഷാദ് മൻസിലിൽ ജലാൽ (45) എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. ജലാലിന്റെ കാറിൽ എറണാകുളത്തുപോയി വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവർ പുന്തലയിലെത്തിയപ്പോൾ കടലുകാണാൻ പുറത്തിറങ്ങി. നിരത്തുമുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോൾ ആലപ്പുഴ ഭാഗത്തേക്കുപോയ മറ്റൊരുകാർ ഇവർക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നസ്രിയയെയും മിനിതയെയും രക്ഷിക്കാനായില്ല.

അപകടത്തിനിടയാക്കിയ കാർ റോഡരികിലെ വൈദ്യുതിത്തൂൺ ഇടിച്ചുമറിച്ചാണു നിന്നത്. ഡ്രൈവർ പാലക്കാട് കഞ്ചിക്കോട് അബ്ദുൾ റഷീദി(50)നെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. താഹയാണു മരിച്ച മിനിതയുടെ ഭർത്താവ്. മക്കൾ: നജീബ്, ഫർഹാന. ജാസ്മിയാണു നസ്രിയയുടെ മാതാവ്. സഹോദരി: നസ്രിൻ. കൊല്ലം-തേനി ദേശീയപാതയിൽ മാങ്കാംകുഴി പാറക്കുളങ്ങരയിൽ ബൈക്കപകടത്തിലാണു യുവാവു മരിച്ചത്.

ചെങ്ങന്നൂർ മുണ്ടൻകാവ് ഭസ്മക്കാട്ടിൽ ഗോകുലം വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ അമൽകൃഷ്ണനാ (ശങ്കരൻ-35) ണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചേ 1.15-നാണ് അപകടം. വെളുപ്പിനു നാലുമണിയോടെ കട തുറക്കാനെത്തിയ സമീപവാസിയാണു വിവരം പോലീസിലറിയിച്ചത്.

കൊല്ലകടവ് സ്വകാര്യആശുപത്രിയിലെ ഇലക്‌ട്രിക്കൽ സൂപ്പർവൈസറായിരുന്നു അമൽകൃഷ്ണൻ. മാങ്കാംകുഴിഭാഗത്തുനിന്നു ചാരുംമൂട് ഭാഗത്തേക്കു പോകുകയായിരുന്നു. ലീലാമണിയാണ് അമ്മ. ഭാര്യ: മഞ്ജു. മക്കൾ: ആദികേഷ്, മഹാലക്ഷ്മി.

ചാരുംമൂടിനു നൊമ്പരമായി ബന്ധുക്കളുടെ മരണം

ചാരുംമൂട്: നാടിനു നൊമ്പരമായി സമീപവാസികളായ ബന്ധുക്കളുടെ മരണം. ചാരുംമൂട് പുതുപ്പള്ളികുന്നം നജീബ് മൻസിലിൽ താഹയുടെ ഭാര്യ മിനിത (40), സഹോദരൻ സുനിലിന്റെ മകൾ നസ്രിയ (ഏഴ്‌) എന്നിവരാണ് വ്യാഴാഴ്ച വൈകീട്ട് ദേശീയപാതയിൽ പുറക്കാട് പുന്തലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് നസ്രിയ. എറണാകുളത്ത് വിവാഹത്തിൽ പങ്കെടുത്ത ആറംഗസംഘം തിരിച്ചുവരുമ്പോഴായിരുന്നു അപകടം. കാറിൽ നിന്നിറങ്ങി കടൽകണ്ടശേഷം റോഡിന്റെ വശത്തുനിന്നവരുടെ ദേഹത്തേക്ക് നിയന്ത്രണംവിട്ട മറ്റൊരു കാർ ഇടിക്കുകയായിരുന്നു. നസ്രിയ സംഭവസ്ഥലത്തുവെച്ചും മിനിജ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. സുനിലിന്റെ മറ്റൊരു സഹോദരി നൂറനാട് മാമ്മൂട് അൻഷാദ് മൻസിലിൽ സുനിത, ഭർത്താവ് ജലാൽ, സുനിലിന്റെ പിതാവ് അബ്ദുൾ അസീസ്, അമ്മ നബീസ എന്നിവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചാരുംമൂട് ചന്തയിലെ മത്സ്യവ്യാപാരിയാണ് മരിച്ച മിനിജയുടെ ഭർത്താവ് താഹ.

Content Highlights: accident in alappuzha - 3 death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented