ഈവര്‍ഷം മാത്രം 29369 റോഡപകടം;2895 മരണം


നിയമലംഘനം അറിയാക്കാനുള്ള കേരള പോലീസിന്റെ ഫോൺ നമ്പർ

തിരുവനന്തപുരം: ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെ മാത്രം 29369 റോഡപകടങ്ങളില്‍ 2895 പേരുടെ ജീവനുകൾ നിരത്തുകളില്‍ നഷ്ടപ്പെട്ടുവെന്ന് കേരള പോലീസ്. കേരളത്തില്‍ ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് 2022 ഓഗസ്റ്റ് വരെ മാത്രം മുപ്പതുലക്ഷത്തിലധികം പേര്‍ക്കാണ് പിഴയിട്ടത്.

അലക്ഷ്യവും അശ്രദ്ധവുമായുമുള്ള ഡ്രൈവിംഗിന് 16657 പേര്‍ക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 32810 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളാണ് നിയമലംഘനം നടത്തിയതിന് പോലീസ് പിടികൂടിയത്. അതിലും എത്രയോ ഇരട്ടി നിയമലംഘനങ്ങള്‍ നിരത്തുകളില്‍ നടക്കുന്നുണ്ട്. അത്തരം നിയമലംഘകരെക്കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശുഭയാത്ര എന്ന പേരില്‍ പദ്ധതിക്ക് തുടക്കമിട്ടതായും പോലീസ് പറഞ്ഞു.



നിരത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ 'ശുഭയാത്ര' വാട്‌സാപ്പ് നമ്പറിലേക്ക് ഫോട്ടോയും വീഡിയോയും സഹിതം സന്ദേശം അയക്കാം. സന്ദേശം വാട്‌സാപ്പ് ചെയ്യേണ്ട നമ്പര്‍ - 9747001099 ആണ്. സന്ദേശത്തിന്മേല്‍ സ്വീകരിച്ച നടപടി ഏഴു ദിവസത്തിനകം അയക്കുന്നയാളെ അറിയിക്കുകയും ചെയ്യും.


Content Highlights: accident in 2022 vadakkancherry accident kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented