
കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ട ബൈക്കുകൾ
കൊല്ലം: കൊട്ടാരക്കരയില്‍ യുവാക്കള്‍ നടത്തിയ ബൈക്ക് റേസിങിനിടെ അപകടം. വിദ്യാര്‍ഥിക്ക് ഗുരതരപരിക്ക്. അമിതവേഗത്തിലോടിയ ബൈക്കില്‍ നിന്ന് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്ക് യാത്രികനായ അശ്വന്ത് കൃഷ്ണന് എന്ന എംബിഎ വിദ്യാര്‍ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
എംസി റോഡില്‍ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ച് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. നാലു ന്യൂജെന്‍ ബൈക്കുകളില്ലായിട്ടാണ് യുവാക്കള്‍ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്കാണ് ഇവര്‍ മത്സരയോട്ടം നടത്തിയിരുന്നത്. നാല് ബൈക്കുകളും ഒറ്റ ഫ്രൈമില് കിട്ടുന്നതിനായി ഏറ്റവും മുമ്പിലായി പോയ ബൈക്കിലെ ആള്, അമിതവേഗതയില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ബൈക്ക് എതിര്‍ദിശയില്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിയെ ചെന്നിടിക്കുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആളുടെ പരിക്ക് ഗുരതരമല്ല. എന്നാല്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ബുള്ളറ്റ് മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു.

മത്സരയോട്ടം നടത്തിയ നാലു ബൈക്കുകള്‍ക്കും നമ്പര്പ്ലേറ്റുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ആയുര്‍ ഭാഗത്ത് വെച്ച് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയവരാണ് അപകടംവരുത്തിയത്.

ഒരാള്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇതിനിടെ ഇവര്‍ ബൈക്ക് ഒളിപ്പിക്കാനും ശ്രമം നടത്തി. ഒരാളുടെ ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ അശ്വന്ത് എന്ന വിദ്യാര്‍ഥിയും മത്സരയോട്ടം നടത്തി അപകടത്തിലായ ആളും തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights : Bike Accident at Kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..