സിംലി
ഏനാത്ത്: നിയന്ത്രണംവിട്ട കാറിടിച്ച് റോഡരികില്‍നിന്ന യുവതി മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലി (36) ആണ് മരിച്ചത്. ഭര്‍ത്താവ് രാജേഷിനെ (38) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എം.സി. റോഡില്‍ പുതുശ്ശേരി ഭാഗത്തുവെച്ച് തിങ്കളാഴ്ച 3.30-നാണ് സംഭവം. സ്‌കൂട്ടര്‍നിര്‍ത്തി റോഡരികില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ഇരുവരും.
കൊട്ടാരക്കര ഭാഗത്തുനിന്ന് വന്ന കാര്‍ അമിതവേഗത്തില്‍ നിയന്ത്രണംവിട്ട് റോഡരികിലെ സംരക്ഷണവേലിയും തകര്‍ത്ത് ഇവരെ ഇടിക്കുകയായിരന്നു.
ചൂരക്കോട് കളത്തട്ടു ജങ്ഷനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതിമാരും കുട്ടികളും.
മക്കള്‍: റെയ്‌സര്‍ രാജേഷ്, റിയാ രാജേഷ്. സിംലിയുടെ മൃതദേഹം അടൂര്‍ ഗവ.ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: accident death in pudussery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..