റോഡിലേക്കിറങ്ങിയത് തുറന്നുകിടന്ന ഗേറ്റിലൂടെ; കുരുന്നിന്റെ മരണത്തില്‍ ഞെട്ടലൊഴിയാതെ നാട്ടുകാര്‍


വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രക്തംവാര്‍ന്നനിലയിലാണ് വീട്ടുകാര്‍ കാണുന്നത്.

പ്രതീകാത്മകചിത്രം|Photo: Mathrubhumi

പോത്തന്‍കോട്: വേങ്ങോട്-അമ്പാലൂര്‍ക്കോണം റോഡില്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ ഒന്നേകാല്‍ വയസ്സുകാരന്റെ മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. വേങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം-ഫസ്‌ന ദമ്പതിമാരുടെ മകന്‍ റയ്യാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് റയ്യാന്റെ അപകടമരണം സംഭവിച്ചത്.

വീടിന്റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്നുണ്ടായിരുന്നു. ഇതിലൂടെയാണ് കുട്ടി റോഡിലേക്കിറങ്ങിയത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രക്തംവാര്‍ന്നനിലയിലാണ് വീട്ടുകാര്‍ കാണുന്നത്. ഇവരുടെ വീടിനു സമീപത്തു താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ അബ്ദുല്‍ സലാമാണ് കുട്ടി റോഡിനുസമീപം കിടക്കുന്നത് കണ്ടത്. അപ്പോള്‍ത്തന്നെ വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാരെത്തി കുട്ടിയെ എടുത്തപ്പോള്‍ കുട്ടിയുടെ വായില്‍നിന്നും ചെവിയില്‍നിന്നും ചോരവന്ന നിലയിലായിരുന്നു.



കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിലേക്കു വന്നപ്പോള്‍ സംഭവം നടന്ന വീടിനു 100 മീറ്റര്‍ അപ്പുറത്തുവെച്ച് ഒരു കാറിനെ കണ്ടുവെന്ന് അബ്ദുല്‍ സലാം പറയുന്നു. ആ വാഹനം ഇടിച്ചിട്ടതാകാമെന്നാണ് പോത്തന്‍കോട് പോലീസിന്റെ നിഗമനം. മൃതദേഹ പരിശോധനയിലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോത്തന്‍കോട് പോലീസ് പറഞ്ഞു.

ഐഷാ ഫാത്തിമ, റൈഹാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. അബ്ദുല്‍ റഹിം പി.എം.ജി. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിലെ ജീവനക്കാരനാണ്. ഫസ്‌ന പകല്‍ക്കുറി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്.

Content Highlights: accident death in pothancode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented