ജിബിൻ
ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍നിന്നും പാടുന്തറയിലെ ഭാര്യാവീട്ടിലേക്ക് പോവുന്നതിനിടെ സ്‌കൂട്ടര്‍ റോഡിലെ ഹമ്പില്‍വെച്ച് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ഗൂഡല്ലൂരിന് സമീപം പാടുന്തറയില്‍ മാത്തുക്കുട്ടി എസ്റ്റേറ്റിന് സമീപം ബസ്സ്റ്റോപ്പില്‍ വെച്ചുണ്ടായ അപകടത്തില്‍ വയനാട് നിരവില്‍പ്പുഴ തൊണ്ടനാട് മക്കിയാട്ടെ പൊര്‍ളോം നെല്ലേരി കിഴക്കേകുടിയില്‍ ബേബിയുടെയും ജെസ്സിയുടെയും മകന്‍ ജിബിനാണ് (28) മരിച്ചത്.
സഹോദരന്‍ ജോബിന്‍ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ 80 ദിവസം പ്രായമായ കുട്ടിയുടെ മാമോദീസച്ചടങ്ങുകള്‍ തീരുമാനിക്കാനാണ് ജിബിന്‍ സഹോദരനോടൊപ്പം പാടുന്തറ ചക്കിച്ചിവയലിലെ ഭാര്യവീട്ടിലേക്ക് പോയത്.
ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. ഹമ്പില്‍നിന്ന് വീണതോടെ പിന്നിലിരിക്കുകയായിരുന്ന ജിബിന്‍ റോഡില്‍ തെറിച്ചുവീണ് തലയിടിച്ചാണ് മരിച്ചത്.യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാത്ത രീതിയിലാണ് ഇവിടെ ഹമ്പ് നിര്‍മിച്ചത്. അതാണ് അപകടത്തിന് കാരണമായതും.
ഭാര്യ: പുനിത മേരി. മറ്റൊരുസഹോദരന്‍ ജോഷിന്‍.
Content Highlights: accident death at gudalur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..