നൗഫൽ
തിരൂര്‍: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. പുറത്തൂര്‍ ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന നൗഫല്‍ ഓടിച്ചിരുന്ന ഓട്ടോ ഇടതുവശത്തെ നടപ്പാതയില്‍ തട്ടി മറിയുകയായിരുന്നു.
ശനിയാഴ്ച രാവിലെ 7.30നാണ് അപകടം നടന്നത്. വീഴ്ചയില്‍ ഓട്ടോയുടെ അടിയില്‍പ്പെട്ട നൗഫലിന് തലക്കും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കിലും ഉച്ചക്ക് 12 മണിയോടെ മരണപ്പെടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേര് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പിതാവ്: മൊയ്തീന് കുട്ടി (ബാവ). മാതാവ്: കുഞ്ഞീമ. ഭാര്യ: ജംഷീന. മകള്‍: ഹവ്വാ മറിയം. സഹോദരങ്ങള്‍: ശിഹാബ്, റിയാസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..