പത്തനംതിട്ട: ശബരിമല സ്വാമി അയ്യപ്പൻ റോഡിലെ പതിമൂന്നാം വളവിൽ ട്രാക്ടർ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.

കനത്ത മഴയിൽ  വാഹനത്തിന്റെ  നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.

ഒരു തീർഥാടകയ്ക്കും, ഡോളിക്കാരനുമാണ്  പരിക്കേറ്റത്.  ഇരുവരുടേയും പരിക്ക് ​ഗുരുതരമല്ലെന്നാണ് സൂചന. 

Content Highlights: Sabarimala Accident Tractor