വയനാട്ടില്‍ വിവാഹവീട്ടില്‍നിന്ന് 10 പവനോളം സ്വര്‍ണം മോഷണംപോയി 


പ്രതീകാത്മകചിത്രം | Photo: AP

മുട്ടില്‍: മാണ്ടാട് വിവാഹവീട്ടില്‍ നിന്ന് പത്തുപവനോളം സ്വര്‍ണാഭരണം കവര്‍ന്നു. മാണ്ടാട് സ്വദേശിനി വലിയ പീടിയേക്കല്‍ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം. സെപ്റ്റംബര്‍ 25-ന് നടക്കുന്ന മകളുടെ വിവാഹത്തിന് വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്.

വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം വീട്ടുകാരറിയുന്നത്. കിടപ്പുമുറിയിലെ അലമാര തുറന്നുകിടന്നിരുന്നു. വീട്ടുകാരുടെ ശബ്ദംകേട്ടതോടെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. വിവരം അറിഞ്ഞയുടന്‍ കല്പറ്റ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇവര്‍ക്കുണ്ടായിരുന്ന 10 സെന്റ് ഭൂമി വിറ്റാണ് വിവാഹത്തിന് പത്തുപവനോളം സ്വര്‍ണം വാങ്ങിയത്. സംഭവസമയത്ത് പാത്തുമ്മയും മകള്‍ സാജിതയും മൂത്തമകളുടെ മകളുംമാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

അടുക്കളയുടെ ഭാഗത്തുള്ള ഓട് മാറ്റിയാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കയറിയതെന്നാണ് പ്രാഥമിക നിഗമനം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: about ten sovereign of gold stolen from bride's house at wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented