പി.ടി.7-ന്റെ ശരീരത്തില്‍ 15-ഓളം പെല്ലെറ്റുകള്‍ കണ്ടെത്തി; നാടന്‍ തോക്കുകളില്‍ നിന്നെന്ന് സംശയം


‘പി.ടി.7’കാട്ടാനയെ മയക്കുവെടിവെച്ച് നിയന്ത്രണത്തിലാക്കിയശേഷം ബന്ധിക്കുന്നതിനിടയിൽ തുണിയുപയോഗിച്ച് കണ്ണുകെട്ടി നിർത്തിയപ്പോൾ

പാലക്കാട്: മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന 'ധോണി' (പാലക്കാട് ടസ്‌കര്‍-7)യുടെ ശരീരത്തില്‍ നിന്ന് 15 ഓളം പെല്ലെറ്റുകള്‍ കണ്ടെത്തി. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. സ്ഥിരമായ ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം പെല്ലെറ്റുകള്‍ വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.

ഇത്തരത്തില്‍ പെല്ലെറ്റുകള്‍ ശരീരത്തില്‍ തറച്ചത് ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമായിട്ടുണ്ടാകാമെന്നും വനംവകുപ്പ് കരുതുന്നു. പെല്ലെറ്റുകളില്‍ ചിലത് വനംവകുപ്പ് അധികൃതര്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്.

ധോണി വനംഡിവിഷന്‍ ഓഫീസിന് സമീപത്തെ കൂട്ടിലാണ് നിലവില്‍ പിടി7 ഉള്ളത്. കൂട്ടിലുള്ള 'ധോണി' രാത്രി ബഹളമുണ്ടാക്കാതെ ശാന്തനായി കഴിയുന്നതായി വനപാലകര്‍ പറഞ്ഞു. ഇടയ്ക്ക് പാപ്പാന്മാരോട് ചെറിയ ദേഷ്യമൊക്കെ കാണിക്കുന്നുണ്ട്. കൊമ്പുകൊണ്ട് കൂടിന്റെ അഴികളിളക്കാനും കാലുകള്‍ രണ്ടും കൂടിനുമുകളിലേക്ക് ഉയര്‍ത്തി അഴികള്‍ പുറത്തേക്കിടാനും ശ്രമിക്കുന്നുണ്ട്. പിടികൂടാനായി വയനാട്ടില്‍നിന്നെത്തിയ ദൗത്യസംഘം ചൊവ്വാഴ്ച മടങ്ങുകയും ചെയ്തു.

Content Highlights: About 15 pellets were found in the body of PT7 elephant

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented