പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ, കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത്| Screengrab Mathrubhuminews, facebook.com|KMAbhijithINC
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരേ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാല്‍. അഭിജിത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും രോഗം പടര്‍ത്താനുള്ള ശ്രമമായിരുന്നുവോ എന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവിഡ് പരിശോധനക്കായി വ്യാജ പേരും മേല്‍വിലാസവും നല്‍കിയതിനെതിരേ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കി.
തച്ചമ്പള്ളി എല്‍ പി സ്‌കൂളില്‍ നടന്ന കോവിഡ് പരിശോധനയിലാണ് അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ പരിശോധന സമയത്ത് നല്‍കിയിരുന്ന പേരോ മേല്‍വിലാസമോ അഭിജിത്തിന്റേത് ആയിരുന്നില്ല.
കൂടാതെ കെ എം അഭി എന്ന പേരും കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ മേല്‍വിലാസവുമാണ് നല്‍കിയിരുന്നത്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും രോഗം പരത്താനുമായിരുന്നു അഭിജിത്തിനെ പോലുള്ള ഒരാള്‍ ശ്രമിച്ചതെന്നാണ് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്. തിരുവനന്തപുരം ജില്ലക്കാരന്‍ പോലും അല്ലാത്ത ഒരാള്‍ പോത്തന്‍കോട് പഞ്ചായത്തിലെ തച്ചമ്പള്ളി വാര്‍ഡില്‍ വന്ന് വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തി. അതിന്റെ ആവശ്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് താന്‍ പോത്തന്‍കോട് പഞ്ചായത്തിലെ ഒരു വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. തന്റെ പേരും മറ്റ് വിവരങ്ങളും നല്‍കിയത് ബാഹുല്‍കൃഷ്ണയാണെന്നും കെ എം അഭിജിത്ത് എന്ന് തന്നെയാണ് പേര് നല്‍കിയതെന്നുമാണ് അഭിജിത്തിന്റെ വിശദീകരണം. പേര് മാറിയത് ക്ലറിക്കല്‍ പിശകാകാം എന്നും അഭിജിത്ത് വ്യക്തമാക്കുന്നു.
അതേസമയം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണുമെന്ന് അഭിജിത്ത് തന്റെ ഫെയിസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.
കോവിഡ് പരിശോധന ഫലം വന്നതിന് ശേഷം അഭിജിത്ത് നല്‍കിയ മേല്‍വിലാസത്തില്‍ ഇങ്ങനെ ഒരാള്‍ ഇല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോവിഡ് പോസിറ്റീവ് ആയത് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനാണെന്ന് സ്ഥിരീകരിക്കുന്നത്.
Content Highlights: Abhijith's attempt to spread the disease says Pothencode Panchayat President
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..