'പിണറായി പറഞ്ഞത് കേട്ടപ്പോള്‍ ചിരി, അന്ന് അദ്ദേഹമാണ് കരുണാകരന്റെ യോഗം കലക്കാന്‍ എന്നെ അയച്ചത്'


പരിയാരം സ്വാശ്രയം കോളേജിനെതിരെയുള്ള സമരത്തിൽ എ മന്ത്രി എം.വി.രാഘവനെ തടഞ്ഞ എ.പി.അബ്ദുള്ളക്കുട്ടിയെ പോലീസ് നീക്കുന്നു |ഫോട്ടോ:മധുരാജ്/മാതൃഭൂമി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശസന്ദർശനം കഴിഞ്ഞശേഷമുള്ള പത്രസമ്മേളനത്തിലെ പ്രതികരണം കേട്ടപ്പോൾ ചിരിവന്നതായി ബി.ജെ.പി. ദേശീയ വൈസ്‌ പ്രസിഡന്റ്‌ എ.പി.അബ്ദുള്ളക്കുട്ടി. കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന അങ്ങയുടെ ആഗ്രഹം ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരാളാണ്‌ ഈയുള്ളവനെന്ന്‌ അബ്ദുള്ളക്കുട്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

‘1993 മാർച്ചിൽ ഒരു ഞായറാഴ്ച വടക്കൻ മലബാറിലെ ആദ്യ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രി എസ്‌.എസ്‌.അലുവാലിയയും മുഖ്യമന്ത്രി കരുണാകരനും നിർവഹിക്കുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ അങ്ങും കോടിയേരിയും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആ പരിപാടി കലക്കാൻപോയ എന്നെ കരുണാകരന്റെ പോലീസ് ഉടുതുണിയില്ലാതെ തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു’.സ്വാശ്രയ കോളേജുകൾ തുടർന്ന് ഡീംഡ്‌ യൂണിവേഴ്സിറ്റികൾ... കേരളത്തിന്റെ ആ സ്വപ്നങ്ങളെല്ലാം തകർത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാംദിവസം കൂത്തുപറമ്പ് വെടിവെപ്പോടുകൂടിയാണ്.

1986-ലാണ് കേരളം ഹയർ എജ്യുക്കേഷന്റെ ഹബ് ആകാനുള്ള സാധ്യത തകർത്ത സംഭവം നടന്നത്. അതിന്റെ പിന്നിൽ അച്യുതാനന്ദനാണ്. അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാസ്പത്രിയിൽ ഒഫ്താൽമോളജി പി.ജി. കോഴ്സ് സ്വകാര്യമേഖലയിൽ കരുണാകരന്റെ സർക്കാർ അനുവദിച്ചു. ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ കേരളം ഒരു വലിയ മണിപ്പാൽ ആകുമായിരുന്നു. അതിനെതിരെ വലിയ കലാപം നടന്നു.

ആ വിദ്യാഭ്യാസവിപ്ലവ പുരോഗതി തകർത്തത് അച്യുതാനന്ദൻ ഇറക്കിവിട്ട കുഞ്ഞാടുകളാണ്‌ -അബ്ദുള്ളക്കുട്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Content Highlights: abdullakutty-It was he who sent me to disrupt Karunakaran's meeting that day-pinarayi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented