108 ആംബുലൻസ്, നൗഫൽ | സ്ക്രീൻഗ്രാബ്: മാതൃഭൂമി ന്യൂസ്
പത്തനംതിട്ട: കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെടുക. ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി നൗഫൽ പെൺകുട്ടിയോട് മാപ്പു ചോദിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഒരുമിനിറ്റ് പത്ത് സെക്കന്റ് ദൈർഘ്യമുള്ളതാണ് സംഭാഷണം.പെൺകുട്ടി ഇത് റെക്കോർഡ് ചെയ്തിരുന്നു.
അതേസമയം പത്തനംതിട്ട ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരുടെ പ്രത്യേക യോഗം ഇന്ന് ചേരും. ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കുറ്റമറ്റതാക്കേണ്ട സാഹചര്യത്തിൽ എല്ലാ മെഡിക്കൽ ഓഫീസർമാരുടേയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിട്ടുണ്ട്. ഉച്ചക്ക് ഒരുമണിയോടെ വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും യോഗം ചേരുക. ഇതിന് ശേഷം ജില്ലാ കളക്ടറുടെ ഔദ്യോഗിക വിശദീകരണം ഉണ്ടാകുമെന്നുമാണ് വിവരം.
രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ട് ആംബുലൻസുകളുടെ നടത്തിപ്പ്, കോവിഡ് കെയർ സെന്ററുകൾ, കോവിഡ് ആശുപത്രികൾ എന്നിവ ആക്ഷേപരഹിതമായി നടത്തുന്നതിനുള്ള നടപടികൾ എന്നിവക്കായുള്ള നടപടികളെക്കുറിച്ചും തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
Content Highlights:AaranmulaAmbulanceRapeCase police file application to take Noufal into custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..