അരവിന്ദ് കെജ്രിവാൾ, വാർത്താക്കുറിപ്പ് | Photo:TK Pradeep Kumar
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കേരളത്തിലെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. പാര്‍ട്ടി കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ നേതൃത്വത്തിന്റേതാണ് നടപടി. 2024-ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നടപടി
. തിങ്കളാഴ്ച സംഘടനകാര്യ ജനറല്‍ സെക്രട്ടറി സന്ദീപ് പതക്ക് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിലാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ പുതിയ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പ് ഉണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ സാന്നിധ്യമായി മാറുകയെന്ന ലക്ഷ്യം ആം ആദ്മി പാര്‍ട്ടിക്കുണ്ട്. എന്നാല്‍ നിലവിലെ നേതൃത്വം അതിന് ഉദകുന്നതല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം
.ജനുവരി പത്തിന് കേരളത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാക്കളെ ഡല്‍ഹിയില്‍ വിളിപ്പിച്ച് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സന്ദീപ് പതക്കിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തുടര്‍ന്ന് സംഘടനാ നേതൃത്വത്തില്‍ വലിയ അഴിച്ചുപണിയുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
പഞ്ചാബ്, ഹരിയാണ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നെങ്കിലും കേരളത്തില്‍ സാന്നിധ്യമാകാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.
Content Highlights: Aam Aadmi Party dissolves their Kerala Unit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..