തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് 


എം.ബി. ബാബു

തൃശ്ശൂർ മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളുടെ ആധാർ എടുക്കുന്നതിനായി വിരലടയാളം പകർത്തുന്നു. എ.ഡി. ജയൻ, സൂപ്രണ്ട് ഡോ. ടി.ആർ. രേഖ തുടങ്ങിയവരെയും കാണാം.

തൃശ്ശൂര്‍: ഊരും പേരും അറിയാത്തവര്‍. ഏതെല്ലാമോ ഭാഷ സംസാരിക്കുന്നവര്‍. ഒന്നും മിണ്ടാത്തവര്‍. ഓര്‍മിയില്ലാത്തവര്‍. കാലങ്ങളായി പുറം ലോകം കാണാത്തവര്‍. ബന്ധുക്കളില്ലാത്തവര്‍. ബന്ധുക്കളെ തിരിച്ചറിയാനാകാത്തവര്‍. അത്തരത്തിലുള്ള 18 പേര്‍ക്ക് പേരും മേല്‍വിലാസവും ആധികാരികമായി കിട്ടി. തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളാണ് ബുധനാഴ്ച ആധാര്‍കാര്‍ഡിന് ഉടമകളായത്.

അയ്യന്തോളില്‍ അക്ഷയ കേന്ദ്രം നടത്തുന്ന എ.ഡി. ജയനാണ് സൗജന്യമായി ആധാര്‍ കാര്‍ഡ് എടുത്തു നല്‍കിയത്. ആശുപത്രിയിലെത്തിയായിരുന്നു സേവനം. വ്യത്യസ്ത രോഗാവസ്ഥയിലുള്ളവരായതിനാല്‍ ശ്രമകരമായിരുന്നു ആധാറെടുക്കല്‍. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ടി.ആര്‍. രേഖയുള്‍പ്പെടെയുള്ള ജീവനക്കാരുടെ കാര്യമായി സഹകരിച്ചു. അക്രമവാസനയില്ലാത്തവരെ പ്രത്യേക ഹാളിലെത്തിച്ചാണ് ആധാറെടുത്തത്. അക്രമവാസനയുള്ളവരെ സെല്ലിലെത്തിയും.

പേരില്ലാത്തവര്‍ക്ക് ആധാര്‍ എടുക്കാനാകാത്തതിനാല്‍ അപ്പോള്‍ തോന്നിയ പേരിട്ടാണ് ആധാര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. സംരക്ഷകരുടെ സ്ഥാനത്ത് സൂപ്രണ്ടിനെ ഉള്‍പ്പെടുത്തി. മാനസികാരോഗ്യ കേന്ദ്രത്തിന്റെ മേല്‍വിലാസം നല്‍കി എന്റോള്‍മെന്റ് പൂര്‍ത്തിയാക്കി. അന്തേവാസികളെ ബന്ധപ്പെടാനായി സജ്ജമാക്കിയിരുന്ന മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി. പ്രശ്‌നവും പരിഹരിച്ചു.

Content Highlights: aadhaar card availed to inmates of thrissur mental asylum

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented