തിരുവനന്തപുരം: എ.എ. റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റാകും. ഇന്ന് സിപിഎം ആസ്ഥാനത്ത് ചേര്‍ന്ന സംഘടനാ ഫ്രാക്ഷന്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നാളെ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ എ.എ. റഹീമിനെ ദേശീയ പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിക്കും. 

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനെത്തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എ.എ. റഹീം ഈ സ്ഥാനത്തേക്ക് എത്തുന്നത്.

Content Highlights: AA Rahim to become national president of dyfi