കെ. മുരളീധരൻ, എ.എ. റഹീം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവമാണെന്ന കെ. മുരളീധരന് എം.പിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായ എ.എ. റഹീം. പുതിയ കാലത്തിനും ഇന്നത്തെ കേരളത്തിനും യോജിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണ് കെ. മുരളീധരന് പറഞ്ഞുവെക്കുന്നതെന്നായിരുന്നു റഹീമിന്റെ പ്രതികരണം. വിവരമുള്ള മലയാളികള്‍ക്ക് പിന്നെയെങ്ങനെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ കഴിയുമെന്നും റഹീം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
കോണ്‍ഗ്രസില്‍ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് മുരളീധരന് സാക്ഷ്യപ്പെടുത്തിയത്. എഴുത്തും വായനയും കാഴ്ചപ്പാടുമില്ലാത്തവര്‍ നേതൃത്വം നല്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നും റഹീം കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കെ. കരുണാകരന് അനുസ്മരണ യോഗത്തിലായിരുന്നു കെ. മുരളീധരന്റെ പ്രസ്താവന. എഴുത്തും വായനയുമുള്ളവരോടുള്ള പേടി നമ്മുടെ പാര്‍ട്ടിയുടെ സ്വാഭാവമാണെന്നും അങ്ങനെയുള്ളവര്‍ മുകളില്‍ കയറി പോകുമോ എന്നാണ് പാര്‍ട്ടിയുടെ പേടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: aa rahim mp replies to k muraleedharan mp statement on writers and readers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..