തോക്കേന്തിയ കമാന്‍ഡോകളുമായി മുഖ്യന്‍ നാട് ഭരിച്ചകാലമുണ്ടായിരുന്നു, പ്രതിപക്ഷത്തിനെതിരേ എ.എ റഹീം


എ.എ റഹീം | Photo: facebook.com|aarahimofficial

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് സുരക്ഷയെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരേ എ.എ. റഹീം എം.പി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും പൊളിഞ്ഞ് പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നം. എന്നാല്‍ അത് മറവിരോഗമാണെന്നും പണ്ട് തോക്കേന്തിയ കമാന്‍ഡോപടുമായി നാട് ഭരിച്ച ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവം ഓര്‍മ്മിപ്പിച്ച് റഹീം പറഞ്ഞു. പഴയ വാര്‍ത്തയുടെ വീഡിയോ സഹിതം പങ്കുവെച്ചാണ് എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇടതുമുന്നണി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കിയ കാലത്താണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചത്. അന്ന് കേരള പോലീസിലെ പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോകളാണ് ഉമ്മന്‍ചാണ്ടിക്ക് സുരക്ഷ ഒരുക്കിയത്.തോക്കേന്തിയ 15 കമാന്‍ഡോകളാണ് ഒരേ സമയം മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ അന്ന് രംഗത്ത് ഉണ്ടായിരുന്നത്.

എ.എ റഹീം എം.പിയുടടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോള്‍, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്‌നം.
മറവിരോഗം ബാധിച്ചവര്‍ക്കായി ഒരു പഴയ വാര്‍ത്ത.
തോക്കേന്തിയ കമാന്റോപടയുമായി
ഒരു മുഖ്യന്‍
നാട് ഭരിച്ചകാലം.
അതും ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയില്‍
ഉപയോഗിക്കുന്ന തോക്കുകള്‍.

Content Highlights: aa rahim mp facebook post on security to cm

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented