ജന്മദിന സമ്മാനവുമായി എത്തി; തടയണയില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം


കെ.എം. നിതു

ആലത്തൂര്‍: ഗായത്രിപ്പുഴ വെങ്ങന്നൂര്‍ എടാമ്പറമ്പ് തടയണയിലകപ്പെട്ട സുഹൃത്തിന്റെ കുട്ടിയെ രക്ഷപ്പെടുത്തുമ്പോള്‍ യുവാവ് മുങ്ങിമരിച്ചു. തൃശ്ശൂര്‍ എല്‍ത്തുരുത്ത് ചേറ്റുപുഴ കണ്ടങ്ങത്ത് കെ.കെ. മോഹന്‍ദാസിന്റെ മകന്‍ നിതുവാണ് (30) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.

സുഹൃത്തായ ആലത്തൂര്‍ ആലിയ അപ്പാര്‍ട്ട്മെന്റില്‍ ഫിറോസിന്റെ വീട്ടില്‍ ശനിയാഴ്ചയാണ് നിതു എത്തിയത്. ഫിറോസിന്റെ മകന്‍ അമാന്‍ മുഹമ്മദിന് ജന്മദിനസമ്മാനം നല്‍കാന്‍ വന്നതായിരുന്നു. ശനിയാഴ്ച ഇവിടെ തങ്ങി. ഞായറാഴ്ച വൈകീട്ട് ഫിറോസ്, മക്കളായ അമീന്‍ മുഹമ്മദ്, അമാന്‍ മുഹമ്മദ് എന്നിവരൊടൊപ്പം ഗായത്രിപ്പുഴയിലെ തടയണയിലേക്ക് പോയി.



കുളിക്കുന്നതിനിടെ തടയണയുടെ ഓവില്‍ അമാന്‍ മുഹമ്മദ് പെട്ടപ്പോള്‍ നിതു രക്ഷപ്പെടുത്തി. ഇതിനിടെ ഓവുകുഴലിലെ ഒഴുക്കില്‍പ്പെട്ട് നിതു തടയണയുടെ മറുശത്തേക്ക് ഒഴുകിപ്പോയി. ഫിറോസിന്റെയും മക്കളുടെയും നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി പുഴയിലിറങ്ങി കരയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ബജാജ് ഫിന്‍സെര്‍വ് മണ്ണാര്‍ക്കാട് ഏരിയ മാനേജരാണ് നിതു. മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

ആലത്തൂരില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുന്ന ഫിറോസുമായി വര്‍ഷങ്ങളായുള്ള സൗഹൃദമാണ് നിതുവിന്. തൃശ്ശൂരില്‍ ഇരുവരും ചേര്‍ന്ന് ഇന്റര്‍നെറ്റ് മോഡം വിതരണം ചെയ്യുന്ന ബിസിനസ് ചെയ്തപ്പോള്‍ തുടങ്ങിയ ആത്മബന്ധമാണ്. ഇരുകുടുംബങ്ങളും തമ്മില്‍ വലിയ അടുപ്പത്തിലുമാണ്. ഇടക്കിടെ പരസ്പരം വീടുകളിലെത്തി താമസിക്കുന്നതും കുടുംബത്തോടൊപ്പം യാത്രകള്‍ പോകുന്നതും പതിവാണ്. ഫിറോസിന്റെ മക്കള്‍ക്ക് ജന്മദിനസമ്മാനം നല്‍കാന്‍ നിതു എല്ലാ വര്‍ഷവും മുടങ്ങാതെ വരും.

അമാന്‍ മുഹമ്മദിന്റെ ജന്മദിനം രണ്ടുദിവസം മുമ്പായിരുന്നു. നിതുവിന് അന്ന് എത്താന്‍ കഴിഞ്ഞില്ല. സമ്മാനവുമായി ശനിയാഴ്ചയാണ് വന്നത്. നിതുവിന്റെ അമ്മ: അനില. സഹോദരങ്ങള്‍: മനു, മിഥുന്‍.

Content Highlights: A young man drowned


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented