വര്‍ഗീയ വാദികളുമായുള്ള ബന്ധത്തെ വിമര്‍ശിക്കുന്നവരെ കോണ്‍ഗ്രസ് വര്‍ഗീയ വാദികളാക്കുന്നു- എ.വിജയരാഘവന്‍


എ.വിജയരാഘവൻ| ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: എന്തുകൊണ്ട് ജമാത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കി, എന്തുകൊണ്ട് ബിജെപിക്ക് വോട്ട് കൊടുത്തു എന്നീ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് ഉത്തരമില്ലെന്നും ചോദ്യം ചോദിച്ചവരെ വര്‍ഗീയ വാദികളാക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ബിജെപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാല്‍, ചൂണ്ടിക്കാണിച്ചവരെ വര്‍ഗീയവാദികളാകുന്നു. മുസ്ലീം മതമൗലികവാദികളുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കി ലാഭമുണ്ടാക്കുന്നു എന്ന് വമര്‍ശിച്ചാല്‍, വിമര്‍ശിച്ചവര്‍ വര്‍ഗീയ വാദികളാകുന്നു. വിചിത്രമായ ഈ വാദങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ബിജെപിക്ക് എതിരായി എറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിനേയാണ് വര്‍ഗീയ വാദികള്‍ എന്ന് വിളിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരായി എല്ലാ വിഭാഗങ്ങളേയും ഒരുമിപ്പിക്കാനാണ് ശ്രമിച്ചത്. ആ സിപിഎമ്മിനേയാണ് ജമാത്തെ ഇസ്ലാമി എതിര്‍ക്കുന്നത്. അയോധ്യ ക്ഷേത്ര നിര്‍മാണത്തിന് വെള്ളികൊണ്ടുള്ള ഇഷ്ടിക കൊടുത്തുവിട്ടത് കോണ്‍ഗ്രസ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥാണ്. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുള്‍ക്ക് നിരവധി ഉദാഹരങ്ങളുണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഉറച്ച മതനിരപേക്ഷ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സന്ദര്‍ഭത്തിലും കൃത്യമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചു പോന്നത്. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളയുകയും പൗരത്വ ഭേദഗതി നിയമം പാസാക്കുകയും ചെയ്തു. രണ്ട് സന്ദര്‍ഭത്തിലും ശക്തമായ വിമര്‍ശനം ഉന്നയിച്ചത് സിപിഎമ്മാണ്. കശ്മീര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് കൊടുത്തത് സിപിഎമ്മാണ്. അയോധ്യയില്‍ ശിലാസ്ഥാപനം നടത്തുന്നതിനെ വിമര്‍ശിച്ചു യുപി സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണത്തിന് നിര്‍ബന്ധമായി പിരിവ് നടത്തുന്നതിനെ എതിര്‍ത്തതും സിപിഎമ്മാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിച്ചപ്പോള്‍, നേമം മണ്ഡലത്തില്‍ ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി ഒ. രാജഗോപാലിനെ ജയിക്കാന്‍ അനുവദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അതിന്റെ വിപുലീകരണമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്. ബിജെപി സ്ഥാനാര്‍ഥികള്‍ ജയിക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടുത്ത ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ ചൂണ്ടിക്കാട്ടിയാല്‍ അത് വര്‍ഗീയ വാദമാണ് എന്ന് പറയുന്ന ന്യായം എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിക്ക് വോട്ട് ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് മതേതര നിലപാടായി കാണുകയും അതിനെതിരേ ശക്തമായ നിലപാടെടുത്ത സിപിഎമ്മിനെ വര്‍ഗീയ വാദികളായി ചിത്രീകരിക്കുകയുമാണ് ജമാത്തെ ഇസ്ലാമി ചെയ്യുന്നത്. അവര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. കേരളത്തിലെ മതന്യൂനക്ഷം, വിശേഷിച്ച് മുസ്ലീം സമുദായം ഇത്തരം മതാതിഷ്ടിത നിലപാടുകളെ അംഗീകരിക്കുന്നില്ലെന്നും ജമാത്തെ ഇസ്ലാമി മുസ്ലീങ്ങളില്‍ സ്വീകാര്യതയുള്ള രാഷ്ടീയ വിഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ ലാഭത്തിനായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും അപകടകരമായ നിലപാടിനെ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: A Vijayaraghavan response against Congress-led UDF


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented