സുരേന്ദ്രന്‍റെ ശ്രമം സ്പീക്കറെ അപമാനിക്കാന്‍, കേന്ദ്ര ഏജന്‍സികള്‍ വിവരം ചോര്‍ത്തുന്നു- വിജയരാഘവന്‍


എ. വിജയരാഘവൻ| Photo: Mahrubhumi

കോഴിക്കോട്: കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് എതിരാളികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണെന്നന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നില്ല. അതൊഴിച്ച് മറ്റെല്ലാം പുറത്തുവിടുന്നു. തിരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരേ അനാവശ്യ ആക്ഷേപം ഉന്നയിക്കുകയാണ്. സ്പീക്കറെ അപമാനിക്കാനാണ് ശ്രമം. കോടതിയിലുള്ള കാര്യം എങ്ങനെയാണ് സുരേന്ദ്രന് കിട്ടിയത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇടതുപക്ഷത്തിന് ഒരു വേവലാതിയുമില്ല. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് തിരഞ്ഞെടുപ്പിലുണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള അവിശുദ്ധ കൂട്ട് കെട്ട് യുഡിഎഫിന്റെ തകര്‍ച്ചയിലേക്ക് നയിക്കും. വെല്‍ഫെയറുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിനെ എങ്ങനെയാണ് കോണ്‍ഗ്രസുകാര്‍ക്ക് ന്യായീകരിക്കാനാവുക. ബി.ജെ.പിയെ സഹായിക്കാനാണ് ഇത്തരം കൂട്ട്‌കെട്ടിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മത മൗലിക വാദികളെ അംഗീകരിക്കാന്‍ നല്ല കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ലീഗ് നിശ്ചയിച്ചാല്‍ കോണ്‍ഗ്രസിന്റെ ഭാവി എന്താകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇടതുപക്ഷം ഒരു കാലത്തും ഇത്തരത്തിലുള്ള ചര്‍ച്ച നടത്തിയിട്ടില്ല. അങ്ങനെ പ്രാദേശികമായി ഉണ്ടായെങ്കില്‍ അതിനെ അംഗീകരിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സ്വന്തം വാര്‍ഡില്‍ പോലും കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് കുത്താനാവാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് മാറി.

എറ്റവും കൂടുതല്‍ ദു:ഖിതനായ കോണ്‍ഗ്രസുകാരനായി മുല്ലപ്പള്ളി മാറിയെന്നും വിജയരാഘവന്‍ പറഞ്ഞു. ജമാഅത്ത ഇസ്ലാമിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിച്ചത് ലീഗാണ്. കോണ്‍ഗ്രസിന്റ അജണ്ട ലീഗ് നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസിലേക്ക് വരുന്നത് വലിയ കാര്യമല്ല. അത് സംഭവിച്ച് കൊണ്ടേയിരിക്കുകയാണെന്നന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് നായകന്‍. മറിച്ചുള്ള പ്രചാരണം ശരിയല്ല. വെബ് റാലിയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി ഓരോ വീട്ടിലുമാണ് എത്തിയത്. എതിരാളികള്‍ നടത്തുന്ന തള്ളാണ് ഇപ്പോഴത്തെ ചര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: A Vijayaraghavan responds on central agencies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022

Most Commented